x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ജ​ന​കീ​യ ജാ​ഗ്ര​ത​യും പോ​രാ​ട്ട​വും അ​നി​വാ​ര്യം: ബി​ഷ​പ് ഡോ.​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി

വെബ് ഡെസ്ക്
Published: November 3, 2026 11:45 PM IST | Updated: November 3, 2026 11:45 PM IST

ഉ​ദ്ഘാ​ട​നം കൊ​ല്ലം ബി​ഷ​പ് ഡോ.പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി നിർവഹിക്കുന്നു.

കൊ​ല്ലം : മ​നു​ഷ്യ​ന്‍റെ സ​മ​ഗ്ര വ​ള​ര്‍​ച്ച​യ്ക്കും സാ​മൂ​ഹി​ക സു​ര​ക്ഷ​യ്ക്കും ഗു​രു​ത​ര ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന ല​ഹ​രി​വി​പ​ത്തി​നെ​തി​രേ ജ​ന​കീ​യ ജാ​ഗ്ര​ത​യും പോ​രാ​ട്ട​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ. പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​ഘ​ടി​പ്പി​ച്ച വി​മു​ക്ത​ദ​ര്‍​ശ​ന്‍ ല​ഹ​രി​വി​മോ​ച​ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​പ്പ​റേ​ഷ​ന്‍ തു​ഫാ​ന്‍, ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​ത്യാ​ശ​യാ​ണ് ന​ല്‍​കു​ന്ന​താ​ണെ​ന്നും ഇ​തി​നാ​യി സ​ര്‍​ക്കാ​രി​നൊ​ടൊ​പ്പം സ​മൂ​ഹ​വും അ​ണി​നി​ര​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. കേ​ര​ളം മ​ദ്യ​വി​പ​ത്തി​ന്‍റെ ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​യി​രി​ക്കു​ന്ന​തി​നാ​ല്‍ മ​ദ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ള്‍​ചേ​ര്‍​ത്തു​കൊ​ണ്ട് തൂ​ഫാ​ന്‍ സ​മ​ഗ്ര​വും ശ​ക്ത​വു​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍.ഡോ. ​ബൈ​ജു ജൂ​ലി​യന്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. രൂ​പ​ത പ്രൊ​ക്യുറേ​റ്റ​ര്‍ ഫാ. ​ജോ​ളി ഏ​ബ്ര​ഹാം, ഫാ.സ​ജി ക​ട​വി​ല്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ന്‍ ആ​ന്‍റ​ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.ജെ. ഡി​ക്രൂ​സ്, സു​രേ​ഷ് റി​ച്ചാ​ര്‍​ഡ്, മേ​ഴ്‌​സി യേ​ശു​ദാ​സ്, ബി.സെ​ബാ​സ്റ്റ്യ​ന്‍, സ​ന്തോ​ഷ് സേ​വ്യ​ര്‍, ജോ​സ​ഫ് അ​ര​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up