x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​പ്പി​റ​വി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ഭ​ര​ണ​ഭാ​ഷാ സ​മ്മേ​ള​ന​വും കെ​എം​എം​എ​ൽ എം​എ​സ് യൂ​ണി​റ്റി​ൽ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 11:32 PM IST | Updated: November 3, 2026 11:32 PM IST

കേ​ര​ള​പ്പി​റ​വി​ദി​നാ​ഘോ​ഷം പി.​കെ. മ​ണി​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​വ​റ: കേ​ര​ള​പ്പി​റ​വി​യു​ടെ 70-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചും ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കെ​എം​എം​എ​ൽ എം​എ​സ് യൂ​ണി​റ്റി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ​ക്കാ​യി ആ​സ്വാ​ദ​ന​ക്കു​റി​പ്പ്, പ്ര​സം​ഗ മ​ത്സ​രം, ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

തു​ട​ർ​ന്ന്ന​ട​ന്ന ഭ​ര​ണ​ഭാ​ഷാ സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്ഒ​ഡി (എം​എ​സ്) ടി. ​കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. കെ​എം​എം​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ. മ​ണി​ക്കു​ട്ട​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ര​ണ​ഭാ​ഷ​യി​ലൂ​ടെ മാ​ത്ര​മേ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കാ​നും സു​ഗ​മ​മാ​യി ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കൂ​യെ​ന്നും മ​ല​യാ​ള ഭാ​ഷ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ജീ​വ​ന​ക്കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ഹി​ത്യ​കാ​ര​ൻ ഗൗ​തം ച​ന്ദ്ര ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. എം​എ​സ് (എ​ച്ച്ഒ​യു) എം.​യു. വി​ജ​യ​കു​മാ​ർ മ​ല​യാ​ള ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ക്കു​ക​യും ഭ​ര​ണ​ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. മാ​നേ​ജ​ർ (എം/​ക്യൂ​സി) സി. ​പി. ഹ​രി​ലാ​ൽ ച​ട​ങ്ങി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

മാ​നേ​ജ​ർ (പി ​ആ​ൻ​ഡ് എ) ​എ.​എം. സി​യാ​ദ്, സി​ഐ​ടി​യു സെ​ക്ര​ട്ട​റി ജി. ​ഗോ​പ​കു​മാ​ർ, ഐ​എ​ൻ​ടി​യു​സി സെ​ക്ര​ട്ട​റി സി. ​സ​ന്തോ​ഷ് കു​മാ​ർ , യു​ടി​യു​സി സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ് , എ​ഐ​ടി​യു​സി. സെ​ക്ര​ട്ട​റി ജെ. ​ഫെ​ലി​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഡോ. ​മോ​ഹ​ൻ പു​ന്ത​ല മ​ല​യാ​ള​ഭാ​ഷ​യു​ടെ മാ​ധു​ര്യ​വും പാ​ര​മ്പ​ര്യ​വും തു​ളു​മ്പി​നി​ൽ​ക്കു​ന്ന ക​വി​ത ആ​ല​പി​ച്ചു. പ്രീ​ത ച​ട​ങ്ങി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

Tags :

Recent News

Corehub Up