ജെസിഐ കറുകച്ചാൽ ടൗണിന്റെ നേതൃത്വത്തിൽ ഒരുക്കിയ കാത്തിരിപ്പു കേന്ദ്രം കുട്ടിയിടം.
കറുകച്ചാൽ: ജെസിഐ കറുകച്ചാൽ ടൗണിന്റെ സാമൂഹിക സേവന പദ്ധതിയായ ജെസിഐ കെയറിന്റെ ഭാഗമായി കറുകച്ചാൽ എൻഎസ്എസ് ഗവൺമെന്റ് എൽപി സ്കൂളിൽ കുട്ടികൾക്കായി നിർമിച്ചു നൽകിയ കുട്ടിയിടം കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് മുതിരമല നിർവഹിച്ചു. ജെസിഐ കറുകച്ചാൽ ടൗൺ പ്രസിഡന്റ് വേലായുധക്കുറുപ്പ് അധ്യക്ഷത വഹിച്ചു.
കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ ആദരസമർപ്പണം നടത്തി. പഞ്ചായത്ത് അംഗം ബിജു പാലയ്ക്കൽ, പിടിഎ പ്രസിഡന്റ് ജയരാജ്, ഹെഡ്മാസ്റ്റർ സിജോ പി. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :