കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബ് ടീം പരിശീലകൻ പി.ആർ. ബാലഗോപാലിനോടൊപ്പം.
കൊല്ലം: ജില്ലാ റോളർ സ്കേറ്റിംഗ്, സംസ്ഥാന സ്കൂൾ ഗെയിംസ് സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബിന് മികച്ച നേട്ടം.
ആറ് സ്വർണം ഉൾപ്പടെ 21 മെഡലുകൾ നേടി. ക്വാഡ്, ഇൻലൈൻ വിഭാഗത്തിൽ റോഡ്, റിങ്ക് സ്പീഡ് സ്കേറ്റിംഗ് മത്സരങ്ങളിലാണ് അനൈക എസ്. ബൈജു, അനൗക എസ്.ബൈജു, ദുർഗ സജേഷ്, രോഹിത് ശിവകുമാർ, സ്റ്റീവ് ആന്റണി ഷിബു, പ്രാർഥന സജു, ജി. ഗൗതം, റയാൻ ഷിബിൻ, ബി.എൻ. ഭുവനേശ്, ഡി. കാർത്തിക് എന്നിവർ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടിയത്. വിജയികൾ മന്ത്രി ബിന്ദുകൃഷ്ണയിൽ നിന്ന് മെഡലുകൾ ഏറ്റുവാങ്ങി. പി.ആർ. ബാലഗോപാലായിരുന്നു മുഖ്യപരിശീലകൻ.
Tags :