ട്രോഫി സമ്മാനിക്കുന്നു.
ചങ്ങനാശേരി : സെന്റർ ഓഫ് എക്സലൻസിന്റെ ആഭിമുഖ്യത്തിൽ സെന്റ് ബർക്ക്മാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പതിനഞ്ചാമത് കൊച്ചുവീട്ടിൽ കുഞ്ഞമ്മടീച്ചർ മെമ്മോറിയൽ അഖിലകേരള ഇന്റർസ്കൂൾ ക്വിസ് മത്സരത്തിൽ കോട്ടയം എംഡി സെമിനാരി എച്ച്എസ്എസിലെ ഹാമേൽ ഷൈജു വർഗീസ്, സോജു ഫീലിപ്പോസ് എന്നിവർക്ക് ഒന്നാം സ്ഥാനം. പങ്ങട എസ്എച്ച് എച്ച്എസിലെ സൈറ സാലിഹ്, ശ്രീരാം എസ്. നായർ എന്നിവർ രണ്ടാം സ്ഥാനവും കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലെ നാഥാൻ ജോൺ റെജി, മരിയേറ്റ ആൻ സിബി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള എവറോളിംഗ് ട്രോഫികളും കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും എസ്ബി എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. റോജി വി. മാത്യു വല്ലയിൽ, ഹെഡ്മാസ്റ്റർ വിനോദ് ബാബു എസ്. എന്നിവർ വിതരണം ചെയ്തു. പ്രഫ. ജസ്റ്റിൻ ജോൺ (ക്വിസ് മാസ്റ്റർ), പ്രവീൺ കെ. മാത്യു, ലീന ജോൺ എന്നിവർ പ്രസംഗിച്ചു.
Tags :