അരുവിത്തുറ കോളജിൽ കാമ്പസ് ടു ബൂത്ത് പദ്ധതിയുടെ ഉദ്ഘാടനം പാലാ ആർഡിഒ ഷാഹിനാ രാമകൃഷ്ണൻ പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫിന് പോസ്റ്റർ കൈമാറി നിർവഹിക്കുന്നു.
അരുവിത്തുറ: കാമ്പസുകളിലെ യുവവോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനായി ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നടപ്പാക്കുന്ന കാമ്പസ് ടു ബൂത്ത്പദ്ധതിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ തുടക്കമായി. കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വോട്ടർ രജിസ്ട്രേഷൻ ബോധവത്കരണവും കാമ്പയിനും സംഘടിപ്പിച്ചത്. കാമ്പയിന്റെ ഉദ്ഘാടനം പാലാ ആർഡിഒ ഷാഹിനാ രാമകൃഷ്ണൻ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫിന് പോസ്റ്റർ കൈമാറി നിർവഹിച്ചു.
ചടങ്ങിൽ വിദ്യാർഥികളിൽനിന്നുള്ള അപേക്ഷകൾ കാഞ്ഞിരപ്പള്ളി തഹസീൽദാർ യാസിർ ഖാൻ ഏറ്റുവാങ്ങി. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള പരിശീലനത്തിന് മാസ്റ്റർ പരിശീലകനായ ഷാരോൺ പി. ജോൺ നേതൃത്വം നൽകി. ഡെപ്യൂട്ടി തഹസീൽദാർമാരായ ബിനോയി സെബാസ്റ്റ്യൻ, ആൻസിലി ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് തുടങ്ങിയവർ പ്രസംഗി ച്ചു.
കലാലയത്തിലെ അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി 100 ശതമാനം പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർഥികൾക്കായി രജിസ്ട്രേഷൻ പൂർത്തീകരണ സഹായവും ബോധവത്കരണ പരിപാടികളും കാമ്പസിൽ നടക്കും.
Tags :