x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴി അ​പ​ക​ട​ക്കെ​ണി; സ്കൂ​ട്ട​ര്‍യാ​ത്രി​ക​ര്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

വെബ് ഡെസ്ക്
Published: November 3, 2026 11:15 PM IST | Updated: November 3, 2026 11:15 PM IST

പാ​ലാ ന​ഗ​ര​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ കോം​പ്ല​ക്‌​സി​നു മു​ന്നി​ലാ​യി രൂ​പ​പ്പെ​ട്ട കു​ഴി​യി​ല്‍​നി​ന്ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍. (പി​ന്നി​ലെ വാ​ഹ​

പാ​ലാ: അ​പ​ക​ട​ക്കെ​ണി​യാ​യി പാ​ലാ ന​ഗ​ര​ത്തി​ല്‍ റോ​ഡി​ലെ കു​ഴി. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ടോ​ടെ മു​നി​സി​പ്പ​ല്‍ കോം​പ്ല​ക്‌​സി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.
കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു പി​ന്നി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ര്‍. മു​ന്നോ​ട്ടുപോ​കു​ന്ന​തി​നി​ടെ ബ​സ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ റോ​ഡി​ലെ കു​ഴി സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച​യാ​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ല്ല. ഇ​ങ്ങ​നെ‍​യൊ​രു കു​ഴി റോ​ഡി​ല്‍ പ്ര​തീ​ക്ഷി​ച്ച​തു​മി​ല്ല. സ്‌​കൂ​ട്ട​റി​ന്‍റെ മു​ന്‍ ച​ക്രം കു​ഴി​യി​ല്‍ വീ​ണു. സ്‌​കൂ​ട്ട​ര്‍ ഒ​ന്നു പാ​ളി​യെ​ങ്കി​ലും മ​റി​യാ​തെ യാ​ത്രി​ക​ർ ര​ക്ഷ​പ്പെ​ട്ടു.

രാ​ത്രി​കാ​ല​ത്ത് ഇ​തു​പോ​ലും അ​സാ​ധ്യ​മാ​യ​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​നം ഈ ​കു​ഴി​യി​ല്‍ വീ​ണ് നി​യ​ന്ത്ര​ണം​വി​ട്ടാ​ല്‍ അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന​തി​ല്‍ സം​ശ​യ​മൊ​ന്നു​മി​ല്ല. പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ക​യാ​ണ്.
റോ​ഡി​ന്‍റെ ന​ടു​വി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ട് നാ​ളു​ക​ളാ​യെ​ന്ന് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന സ്ഥി​രം യാ​ത്രി​ക​ര്‍ പ​റ​ഞ്ഞു. കു​ഴി അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ച് അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags :

Recent News

Corehub Up