x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഫ്രി​ജ​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വ്യാ​പ​ക നാ​ശം

വെബ് ഡെസ്ക്
Published: November 3, 2026 10:39 PM IST | Updated: November 3, 2026 10:39 PM IST

റ​ഫ്രി​ജ​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് രാ​ജ്ഭ​വ​നി​ൽ രാ​ജ​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ൽ.

അടി​മാ​ലി: 200 ഏ​ക്ക​റി​ല്‍ റ​ഫ്രി​ജ​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും വ്യാ​പ​ക നാ​ശം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് 200 ഏ​ക്ക​ര്‍ സ്വ​ദേ​ശി രാ​ജ്ഭ​വ​നി​ല്‍ രാ​ജ​യു​ടെ വീ​ട്ടി​ലെ റ​ഫ്രി​ജ​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്. വീ​ട്ടു​കാ​ര്‍ ഉ​ട​ൻ പു​റ​ത്തേ​ക്ക് ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ രാ​ജ​യു​ടെ മ​ക​ന്‍ അ​മൃ​ത് വെ​ള്ള​മെ​ടു​ക്കാ​ന്‍ ഫ്രി​ഡ്ജ് തു​റ​ന്ന​പ്പോ​ള്‍ പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തീ ​ആ​ളി​പ്പ​ട​ർ​ന്നു. തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​താ​യ​തോ​ടെ അ​ടി​മാ​ലി ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ വീ​ടി​ന്‍റെ വ​യ​റിം​ഗ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

അ​ടു​ക്ക​ള​യി​ലെ​യും മ​റ്റു മു​റി​ക​ളി​ലെ​യും ടൈ​ലു​ക​ളും ത​ക​ർ​ന്നു. രാ​ജ​യു​ടെ മ​ക്ക​ളു​ടെ പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണുണ്ടാ​യി​ട്ടു​ള്ള​ത്. റ​ഫ്രി​ജ​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് 40 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് രാ​ജ പു​തി​യ വീ​ട് നി​ര്‍​മി​ച്ച​ത്.

Tags :

Recent News

Corehub Up