x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ര​ണാ​ര​വ​ങ്ങ​ളി​ലേ​ക്ക് എ​രു​മേ​ലി; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: November 3, 2026 10:32 PM IST | Updated: November 3, 2026 10:32 PM IST

ശ​ര​ണം വി​ളി​യെ​ത്തും മു​മ്പ്... എ​രു​മേ​ലി ശ്രീ ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

എ​രു​മേ​ലി: ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ഇ​പ്പോ​ഴ​ത്തെ ശാ​ന്ത​മു​ഖം മാ​റി തി​ര​ക്കും ശ​ര​ണം വി​ളി​ക​ളു​മാ​യി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ നാ​ടാ​യി എ​രു​മേ​ലി മാ​റും. ഇ​ത്ത​വ​ണ​യും വ​ൻ വി​ല​യി​ലാ​ണ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട്, ശു​ചി​മു​റി​ക​ൾ, താ​ത്കാ​ലി​ക ക​ട​ക​ൾ എ​ന്നി​വ​യു​ടെ ലേ​ലം ന​ട​ന്നി​രി​ക്കു​ന്ന​ത്. ലേ​ല​ത്തി​ലെ ഉ​യ​ർ​ന്ന തു​ക മു​ത​ലാ​ക്കാ​ൻ അ​യ്യ​പ്പ ഭ​ക്ത​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ ചാ​ർ​ജ് ഇ​ത്ത​വ​ണ​യു​ടെ ഈ​ടാ​ക്ക​പ്പെ​ടു​മെ​ന്ന് ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

16നാ​ണ് ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ലം തു​ട​ങ്ങു​ന്ന​ത്. അ​തി​ന‌ു മു​മ്പ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും മെ​ല്ലെ​പ്പോ​ക്കി​ലാ​ണ്. റോ​ഡ് പ​ണി​ക​ൾ ഒ​ന്നു​മാ​യി​ട്ടി​ല്ല. പാ​ല​ങ്ങ​ളു​ടെ ന​ഷ്ട​പ്പെ​ട്ട കൈ​വ​രി​ക​ൾ പോ​ലും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ദേ​വ​സ്വം, മു​സ്‌​ലിം ജ​മാ​അ​ത്ത്, പ​ഞ്ചാ​യ​ത്ത്‌ എ​ന്നി​വ ന​ട​ത്തു​ന്ന വി​വി​ധ ലേ​ല​ങ്ങ​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി.

എ​രു​മേ​ലി ക്ഷേ​ത്ര​ത്തി​ൽ തോ​ട് വൃ​ത്തി​യാ​ക്ക​ലാ​ണ് നി​ല​വി​ൽ ന​ട​ന്ന പ്ര​ധാ​ന പ്ര​വൃ​ത്തി. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് കു​ളി​ക്ക​ട​വ് വൃ​ത്തി​യാ​ക്കി മ​ണ​ൽ നീ​ക്കി​യ​ത്. മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി വൈ​ദ്യു​തി ലൈ​നു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി. പേ​രൂ​ർ​ത്തോ​ട്, ഓ​രു​ങ്ക​ൽ​ക​ട​വ്, എ​യ്ഞ്ച​ൽ​വാ​ലി, പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന് അ​ടു​ത്തു​ള്ള ശു​ചി​മു​റി​ക​ൾ ഉ​ൾ​പ്പ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ലേ​ല​ങ്ങ​ൾ ഇ​ന്ന​ലെ ന​ട​ത്തി. ‌

ക്ഷേ​ത്ര​ങ്ങ​ളി​ൽ പെ​യി​ന്‍റിം​ഗ് ന​ട​ത്തു​ന്ന ജോ​ലി​ക​ൾ നേ​ര​ത്തേ ദേ​വ​സ്വം ബോ​ർ​ഡ് ക​രാ​ർ ന​ൽ​കി​യി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഈ ​പ​ണി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളു​ടെ ലേ​ല​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ദേ​വ​സ്വം ബോ​ർ​ഡി​ൽ കു​ത്ത​ക ലേ​ല​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം പൂ​ർ​ത്തി​യാ​കും. ഭ​ക്ത​ർ കു​ളി​ക്കു​ന്ന 12 ക​ട​വു​ക​ളി​ൽ ബോ​ർ​ഡു​ക​ൾ, വെ​ളി​ച്ചം, സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ​യു​ടെ ക​രാ​റു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി. ക​ട​വു​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ലൈ​ഫ് ഗാ​ർ​ഡു​മാ​രെ നി​യോ​ഗി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്‌ ന​ട​പ​ടി​ക​ളാ​യി. ടൗ​ണി​ലെ മാ​ലി​ന്യ നീ​ക്ക​ത്തി​ന് സ്ഥാ​പി​ക്കാ​ൻ ബി​ന്നു​ക​ൾ പ​ഞ്ചാ​യ​ത്ത്‌ വ​യ്ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളാ​യി​ട്ടു​ണ്ട്.

കൊ​ര​ട്ടി, ഓ​രു​ങ്ക​ൽ​ക​ട​വ്, ക​രി​ങ്ക​ല്ലു​മ്മു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യെ​ന്ന് ഇ​റി​ഗെ​ഷ​ൻ വ​കു​പ്പ് അ​റി​യി​ച്ചു. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ വാ​ഹ​നം വാ​ട​ക വ്യ​വ​സ്ഥ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​രാ​ർ ആ​യെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​ത്കാ​ലി​ക ആ​യു​ർ​വേ​ദ, ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നും ഫ​യ​ർ ഫോ​ഴ്സി​നും ദേ​വ​സ്വം ബോ​ർ​ഡ് ഷെ​ഡു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു. സീ​സ​ണി​ൽ വൃ​ത്തി​യാ​ക്ക​ൽ ന​ട​ത്തു​ന്ന വി​ശു​ദ്ധി സേ​ന​യ്ക്ക് താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്ക് ദേ​വ​സ്വം ബോ​ർ​ഡ് സൗ​ക​ര്യം ഒ​രുക്കും.

Tags :

Recent News

Corehub Up