x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം യു​വാ​വി​​ന്‍റെ മൃ​ത​ദേ​ഹം

വെബ് ഡെസ്ക്
Published: November 3, 2026 10:30 PM IST | Updated: November 3, 2026 10:30 PM IST

എസ്. അഭിജിത്ത്

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റി​യ​നാ​ട് മൗ​ട്ട​ത്തു​പ​ടി അ​ഞ്ജു​ഭ​വ​നി​ൽ അ​നി​ൽ​കു​മാ​റി​​ന്‍റെ മ​ക​ൻ എ​സ്. അ​ഭി​ജി​ത്ത് (23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 6.15ഓ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. പാ​ല​രു​വി എ​ക്സ്പ്ര​സി​​ന്‍റെ (ട്രെ​യി​ൻ ന​മ്പ​ർ 16791) ലോ​ക്കോ പൈ​ല​റ്റാ​ണ് ട്രാ​ക്കി​ന് സ​മീ​പം മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന വി​വ​രം തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ എ​എ​സ്ഐ എ​ൻ.​കെ. സു​രേ​ഷ് കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

സ​മീ​പ​ത്തു​നി​ന്നും അ​ഭി​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​നം പു​റ​ത്ത് ഒ​തു​ക്കി നി​ർ​ത്തി​യശേ​ഷം ട്രാ​ക്കി​ലേ​ക്ക് ഇ​റ​ങ്ങി​യ യു​വാ​വി​നെ പാ​ല​രു​വി എ​ക്സ്പ്ര​സി​ന് മു​ൻ​പ് ക​ട​ന്നു​പോ​യ ഏ​തോ ട്രെ​യി​ൻ ത​ട്ടി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ട്രാ​ക്കി​ൽ നി​ന്നും മാ​റ്റി. സം​ഭ​വ​ത്തി​ൽ വെ​ൺ​മ​ണി പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags :

Recent News

Corehub Up