x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള​മി​ല്ലാ​തെ തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ

വെബ് ഡെസ്ക്
Published: November 3, 2026 10:34 PM IST | Updated: November 3, 2026 10:34 PM IST

പ്രതീകാത്മക ചിത്രം

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പൈ​പ്പു​മാ​റ്റി​യി​ട​ൽ പാ​ര​യാ​യി, കു​ടി​വെ​ള്ള​മി​ല്ലാ​തെ തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. തൈ​ക്കാ​ട്ടുശേ​രി കാ​യ​ലി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്താ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് കി​ഴ​ക്ക​ൻ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ജ​ല​സ്രോ​ത​സു​ക​ളി​ൽ ഓ​രു​വെ​ള്ളം ക​യ​റി​യ​തി​നാ​ൽ നി​ത്യോപ​യോ​ഗ​ത്തി​നു പോ​ലും വെ​ള്ളം ല​ഭി​ക്കാ​തെ ജ​നം നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൈ​പ്പ് മാ​റ്റി‍​യി​ടാ​നെ​ന്നു പ​റ​ഞ്ഞാ​ണ് ആ​ദ്യം കു​ടി​വെ​ള്ള വി​ത​ര​ണം നി​ർ​ത്തി​യ​ത്.

എ​ന്നാ​ൽ, കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ച്ചെ​ന്ന് അ​റി​യി​പ്പു വ​ന്നി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളാ​യ വ​ള​മം​ഗ​ലം, കൊ​റ്റേ​ത്തു കോ​ള​നി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ന്നും വെ​ള്ള​മെ​ത്തു​ന്നി​ല്ല. ജ​ന​ങ്ങ​ളും വാ​ർ​ഡ് മെ​ബ​ംർ​മാ​രും വാ​ട്ട​ർ അ​ഥോ​റി​ട്ടി​യെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഫോ​ണെ​ടു​ക്കാ​ൻ പോ​ലും കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഒ​രേ ലൈ​നി​ൽ ത​ന്നെ ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​ക്കു​ന്പോ​ൾ അ​തി​നു തൊ​ട്ട​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

തൈ​ക്കാ​ട്ടു​ശേ​രി, വ​ള​മം​ഗ​ലം വ​ട​ക്കും തെ​ക്കും ഭാ​ഗ​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ളക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം ഇ​വി​ടെ​ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ള്ളി​ത്തോ​ട് തീ​ര​പ്ര​ദേ​ശ​ത്തെ അ​വ​സ്ഥ​യും പ​രി​താ​പ​ക​ര​മാ​ണ്. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, പ​തി​നാ​റ്, പ​തി​നേ​ഴ്, പ​തി​നെ​ട്ട്, വാ​ർ​ഡു​ക​ളി​ലും കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ലെ തീ​ര​പ്ര​ദേ​ശ​മാ​യ 1, 16 വാ​ർ​ഡു​ക​ളി​ലും മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം ല​ഭി​ച്ചി​ട്ട്. ജ​ന​ങ്ങ​ൾ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണു തു​റ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് .

തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും മോ​ട്ടോ​ർ വ​ച്ച് കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​താ​ണ് ചാ​പ്പ​ക്ക​ട​വ് മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ മോ​ട്ടോ​ർ വ​ച്ച് വെ​ള്ളം എ​ടു​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നോ, അ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല . ചാ​പ്പ​ക്കാ​ട് മേ​ഖ​ല​യി​ൽ നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളാണ് ഇ​പ്പോ​ഴും കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​ന് വ​ൻ​തു​ക ന​ൽ​കി വെ​ള്ളം വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെത്തുട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ലോ​റി​യി​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെങ്കി​ലും ഉ​ൾ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളം ല​ഭി​ക്കാ​ത്ത​തുമൂ​ലം ജ​നം ദു​രി​ത​ത്തി​ലാ​ണ്.

പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ളക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. തു​റ​വൂ​ർ കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി ഒ​രു വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നാ​ണ് വെ​ള്ളം ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ ഒ​രേ ദി​വ​സം ര​ണ്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യ്ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത് കൊ​ണ്ടാ​ണ് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം എ​ത്താ​ത്ത​തെ​ന്നും ഇ​ന്നു​മു​ത​ൽ ര​ണ്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം പ​മ്പ് ചെ​യ്ത് നി​ല​വി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up