Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death By Suicide

ജാ​ർ​ഖ​ണ്ഡ് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

റാ​ഞ്ചി: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക നി​ഷാ കു​മാ​രി ഭ​ഗ​ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ. സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണ​മു​ണ്ടാ​ക​ണ​മെ​ന്നും ഏ​ഴ് ദി​വ​സ​ത്തി​ന​കം കേ​സി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും എ​ൻ​സി​ഡ​ബ്ല്യു സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഹേ​മ​ന്ത് സോ​റ​ൻ സ​ർ​ക്കാ​രും ഭൂ​മി ഇ​ട​നി​ല​ക്കാ​രും ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി​യ ശേ​ഷം നി​ഷാ കു​മാ​രി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ​വും സ​മ​ഗ്ര​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും, നി​ഷ​യു​ടെ മു​ൻ പ​രാ​തി​ക​ളി​ൽ പൊ​ലി​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും, ഫേ​സ്‌​ബു​ക്ക് ലൈ​വ് റെ​ക്കോ​ർ​ഡിം​ഗ്, കോ​ൾ രേ​ഖ​ക​ൾ, മ​റ്റ് ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ എ​ന്നി​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​ഡ​ബ്ല്യു അ​ധ്യ​ക്ഷ വി​ജ​യ ര​ഹാ​ത്ക​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ത്ത് ന​ൽ​കി.

Latest News

Corehub Up