Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ethanol

എ​ഥ​നോ​ൾ: ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​തെ സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ പെ​​​​ട്രോ​​​​ൾ പ​​​​മ്പു​​​​ക​​​​ളി​​​​ൽ വി​​​​ൽ​​​​ക്കു​​​​ന്ന പെ​​​​ട്രോ​​​​ളി​​​​ലെ എ​​​​ഥ​​​​നോ​​​​ളി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ അ​​​​ള​​​​വ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ​​​​മ്പു​​​​ക​​​​ളി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ല്ലു​​​​ക​​​​ളി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​സ​​​​മ്മ​​​​തി​​​​ച്ചു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ടാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എം​​​​.എം. സു​​​​ന്ദ​​​​രേ​​​​ഷ്, പി.​​​​ബി. വാ​​​​ര​​​​ൽ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ അ​​​​റ്റോ​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ ആ​​​​ർ. വെ​​​​ങ്കി​​​​ട്ട​​​​ര​​​​മ​​​​ണി ഹ​​​​ർ​​​​ജി​​​​യെ എ​​​​തി​​​​ർ​​​​ത്തു. എ​​​​ഥ​​​​നോ​​​​ൾ ന​​​​യ​​​​ത്തെ ചോ​​​​ദ്യംചെ​​​​യ്തു​​​​കൊ​​​​ണ്ടു​​​​ള്ള ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​തി​​​​ന​​​​കം ത​​​​ള്ളി​​​​യ​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Business

അമേരിക്കയില്‍ എഥനോള്‍ 10%

ന്യൂ​​​ഡ​​​ല്‍ഹി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ഥ​​​നോ​​​ള്‍ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​യ അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ പ​​​ത്തു ശ​​​ത​​​മാ​​​നം മാ​​​ത്രം എ​​​ഥ​​​നോ​​​ള്‍ ക​​​ല​​​ര്‍ത്തി​​​യ ഇ10 ​​​ഗ്യാ​​​സോ​​​ലി​​​ന്‍ ആ​​​ണു രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

സാ​​​വ​​​ധാ​​​നം ഇ15​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​വും വ​​​ള​​​രു​​​ന്നു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ 80 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ എ​​​ഥ​​​നോ​​​ള്‍ മി​​​ശ്രി​​​ത​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​വു​​​ള്ള ഫ്‌​​​ളെ​​​ക്‌​​​സ്-​​​ഇ​​​ന്ധ​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​കൊ​​​ണ്ടു സ​​​ജ്ജീ​​​ക​​​രി​​​ച്ച​​​വ​​​യാ​​​ണ്. ശു​​​ദ്ധ​​​മാ​​​യ ഹൈ​​​ഡ്ര​​​സ് എ​​​ഥ​​​നോ​​​ള്‍ (ഇ100) ​​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളും അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ണ്ട്.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ എ​​​ഥ​​​നോ​​​ള്‍ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തു​​​ള്ള ബ്ര​​​സീ​​​ലി​​​ല്‍ 27 ശ​​​ത​​​മാ​​​നം എ​​​ഥ​​​നോ​​​ള്‍ ക​​​ല​​​ര്‍ത്തി​​​യ ഇ27 ​​​പെ​​​ട്രോ​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ കാ​​​റു​​​ക​​​ളി​​​ല്‍ 80 ശ​​​ത​​​മാ​​​ന​​​വും ഫ്‌​​​ളെ​​​ക്‌​​​സ്-​​​ഇ​​​ന്ധ​​​നത്തിനു യോജ്യ​​​മാ​​​ണ്. ലോ​​​ക​​​ത്തെ എ​​​ഥ​​​നോ​​​ള്‍ ഉ​​​ത്പാ​​​ദ​​​ന- വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ 80 ശ​​​ത​​​മാ​​​ന​​​വും കൈയടക്കിയിരിക്കുന്നത് അ​​​മേ​​​രി​​​ക്ക​​​യും ബ്ര​​​സീ​​​ലു​​​മാ​​​ണ്.

ഇ​​​ന്ത്യ​​​യാ​​​ണു ലോ​​​ക​​​ത്തി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ എ​​​ഥ​​​നോ​​​ള്‍ ഉ​​​ത്പാ​​​ദ​​​ക​​​ര്‍. ഇ​​​ന്ത്യ​​​യി​​​ല്‍ ന​​​രേ​​​ന്ദ്ര​​​മോ​​​ദി സ​​​ര്‍ക്കാ​​​ര്‍ ഇ20 ​​​പെ​​​ട്രോ​​​ള്‍ നി​​​ര്‍ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. രാ​​​ജ്യ​​​ത്തെ ക​​​രി​​​മ്പ് ഫാ​​​ക്‌​​​ട​​​റി​​​ക​​​ളി​​​ലെ പ​​​ഞ്ച​​​സാ​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ബാ​​​ക്കി​​​പ​​​ത്ര​​​മാ​​​യാ​​​ണു എ​​​ഥ​​​നോ​​​ള്‍ ഉ​​​ത്പാ​​​ദ​​​നം. ചൈ​​​ന, ജ​​​ര്‍മ​​​നി, താ​​​യ്‌​​​ല​​​ന്‍ഡ്, കാ​​​ന​​​ഡ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും എ​​​ഥ​​​നോ​​​ള്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

യു​​​പി, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ക​​​ര്‍ണാ​​​ട​​​ക തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 450ലേ​​​റെ വ​​​ലി​​​യ പ​​​ഞ്ച​​​സാ​​​ര ഫാ​​​ക്‌​​​ട​​​റി​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു. അ​​​ഞ്ചു കോ​​​ടി ക​​​രി​​​മ്പു​​​ക​​​ര്‍ഷ​​​ക​​​ര്‍ രാ​​​ജ്യ​​​ത്തു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്.

കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി നി​​​തി​​​ന്‍ ഗ​​​ഡ്ക​​​രി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം രാ​​​ജ്യ​​​ത്തെ പ്ര​​​ബ​​​ല​​​ര്‍ക്കു സ്വ​​​ന്തം പ​​​ഞ്ച​​​സാ​​​ര ഫാ​​​ക്‌​​​ട​​​റി​​​ക​​​ളു​​​ണ്ട്. എ​​​ഥ​​​നോ​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​ന്ന ക​​​രി​​​മ്പ്, ചോ​​​ളം കൃ​​​ഷി​​​ക​​​ള്‍ക്കു വ​​​ലി​​​യ​​​തോ​​​തി​​​ല്‍ വെ​​​ള്ളം ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തി​​​ലും ആ​​​ശ​​​ങ്ക​​​ക​​​ളു​​​ണ്ട്.

Auto

ഫുള്‍ടാങ്ക് എഥനോള്‍

ഒ​​​രു ദി​​​വ​​​സം പെ​​​ട്രോ​​​ള്‍ പ​​​മ്പി​​​ല്‍ ക​​​യ​​​റി ഫു​​​ള്‍ടാ​​​ങ്ക് എ​​​ഥ​​​നോ​​​ള്‍ എ​​​ന്നു​​​പ​​​റ​​​യേ​​​ണ്ടി വ​​​ന്നാ​​​ല്‍ അ​​​തി​​​ശ​​​യി​​​ക്കേ​​​ണ്ട. ആ ​​​ദി​​​വ​​​സം അ​​​ത്ര വി​​​ദൂ​​​ര​​​മ​​​ല്ല

കോ​​​ട്ട​​​യം: വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ഗ​​​താ​​​ഗ​​​ത​​​രം​​​ഗ​​​ത്തി​​​ന്‍റെ ഭാ​​​വി​​​യെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​കു​​​മ്പോ​​​ള്‍, പ​​​ക​​​രം മ​​​റ്റൊ​​​രു ഇ​​​ന്ധ​​​ന​​​വും ഇ​​​ന്ത്യ​​​യി​​​ല്‍ ശ്ര​​​ദ്ധ​​​നേ​​​ടു​​​ക​​​യാ​​​ണ്. അ​​​ത് E100 എ​​​ഥ​​​നോ​​​ള്‍ ഇ​​​ന്ധ​​​ന​​​മാ​​​ണ്. പെ​​​ട്രോ​​​ളി​​​ല്‍ ചെ​​​റി​​​യ അ​​​ള​​​വി​​​ല്‍ എ​​​ഥ​​​നോ​​​ള്‍ ക​​​ല​​​ര്‍ത്തു​​​ന്ന ഘ​​​ട്ട​​​ത്തി​​​ല്‍നി​​​ന്നു പൂ​​​ര്‍ണ​​​മാ​​​യും എ​​​ഥ​​​നോ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ പു​​​തി​​​യ ചു​​​വ​​​ടു​​​വ​​​യ്പ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ ഊ​​​ര്‍ജ​​​ന​​​യം, കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല, വാ​​​ഹ​​​ന വ്യ​​​വ​​​സാ​​​യം, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ​​​യെ ഒ​​​രു​​​പോ​​​ലെ സ്വാ​​​ധീ​​​നി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ഒ​​​രു ആ​​​ശ​​​യ​​​മാ​​​യാ​​​ണ് E100 എ​​​ന്ന്
വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

എ​​​ന്താ​​​ണ് E100?

എ​​​ഥ​​​നോ​​​ളി​​​ന്‍റെ ശ​​​ത​​​മാ​​​ന​​​മാ​​​ണ് `E` എ​​​ന്ന അ​​​ക്ഷ​​​ര​​​ത്തി​​​നൊ​​​പ്പം വ​​​രു​​​ന്ന സം​​​ഖ്യ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് E20ല്‍ 20 ​​​ശ​​​ത​​​മാ​​​നം എ​​​ഥ​​​നോ​​​ളും 80 ശ​​​ത​​​മാ​​​നം പെ​​​ട്രോ​​​ളു​​​മാ​​​ണ്. E100 എ​​​ന്ന​​​ത് പൂ​​​ര്‍ണ​​​മാ​​​യും എ​​​ഥ​​​നോ​​​ള്‍ അ​​​ട​​​ങ്ങി​​​യ ഇ​​​ന്ധ​​​ന​​​മാ​​​ണ്.

ക​​​രി​​​മ്പ്, മൊ​​​ളാ​​​സെസ്, ചോ​​​ളം, മ​​​ക്ക​​​ച്ചോ​​​ളം, മ​​​റ്റ് ധാ​​​ന്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍നി​​​ന്നാ​​​ണ് എ​​​ഥ​​​നോ​​​ള്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഭൂ​​​മി​​​ക്ക​​​ടി​​​യി​​​ല്‍നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന ഫോ​​​സി​​​ല്‍ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി, കൃ​​​ഷി​​​യി​​​ലൂ​​​ടെ വീ​​​ണ്ടും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​വു​​​ന്ന ജൈ​​​വ ഇ​​​ന്ധ​​​ന​​​മാ​​​ണി​​​ത്. പെ​​​ട്രോ​​​ള്‍ രൂ​​​പ​​​പ്പെ​​​ടാ​​​ന്‍ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് വ​​​ര്‍ഷ​​​ങ്ങ​​​ള്‍ വേ​​​ണ്ടി​​​വ​​​രു​​​മ്പോ​​​ള്‍, എ​​​ഥ​​​നോ​​​ള്‍ ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ള്‍ക്കു​​​ള്ളി​​​ല്‍ വീ​​​ണ്ടും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.

എ​​​ന്തു​​​കൊ​​​ണ്ട് ഇ​​​ന്ത്യ E100-ലേ​​​ക്ക്?

ഇ​​​ന്ത്യ​​​യു​​​ടെ എ​​​ണ്ണ ആ​​​വ​​​ശ്യ​​​ത്തി​​​ന്‍റെ വ​​​ലി​​​യൊ​​​രു ഭാ​​​ഗ​​​വും ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് നി​​​റ​​​വേ​​​റ്റു​​​ന്ന​​​ത്. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​പ​​​ണി​​​യി​​​ല്‍ എ​​​ണ്ണ​​​വി​​​ല ഉ​​​യ​​​രു​​​മ്പോ​​​ള്‍ അ​​​തി​​​ന്‍റെ ആ​​​ഘാ​​​തം രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ​​​യും സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളെ​​​യും നേ​​​രി​​​ട്ട് ബാ​​​ധി​​​ക്കു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​വു​​​ന്ന ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം വ​​​ര്‍ധി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​ത് സാ​​​മ്പ​​​ത്തി​​​ക ആ​​​വ​​​ശ്യ​​​ക​​​ത കൂ​​​ടി​​​യാ​​​ണ്.

ആ​​​ര്‍ക്ക് അ​​​നു​​​യോ​​​ജ്യം?

ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ ഓ​​​ടു​​​ന്ന, ദി​​​വ​​​സ​​​വും കു​​​റ​​​ഞ്ഞ ദൂ​​​രം പോ​​​കു​​​ന്ന, കു​​​റ​​​ഞ്ഞ എ​​​മി​​​ഷ​​​ന്‍ വേ​​​ണ്ട ഫ്ലീ​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍, ടാ​​​ക്സി, ഓ​​​ട്ടോ​​​റി​​​ക്ഷ. എ​​​ന്നി​​​വ​​​യ്ക്ക് അ​​​നു​​​യോ​​​ജ്യം. എ​​​ന്നാ​​​ല്‍ ഹൈ​​​വേ​​​യി​​​ല്‍ ദീ​​​ര്‍ഘ​​​ദൂ​​​രം ഓ​​​ടു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​ക്കും പ​​​ഴ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കും ഗു​​​ണം ചെ​​​യ്യി​​​ല്ല.

ഭാ​​​വി എ​​​ങ്ങോ​​​ട്ട്?

E20 ല​​​ക്ഷ്യം കൈ​​​വ​​​രി​​​ച്ച ഇ​​​ന്ത്യ ഇ​​​പ്പോ​​​ള്‍ എ​​​ഥ​​​നോ​​​ളി​​​ന്‍റെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കാ​​​ണ് നോ​​​ക്കു​​​ന്ന​​​ത്. ടൊ​​​യോ​​​ട്ട, മാ​​​രു​​​തി സു​​​സു​​​ക്കി, ബ​​​ജാ​​​ജ്, ഹീ​​​റോ, ടി​​​വി​​​എ​​​സ് തു​​​ട​​​ങ്ങി​​​യ ക​​​മ്പ​​​നി​​​ക​​​ള്‍ ഫ്ലെ​​​ക്സ്-​​​ഫ്യൂ​​​വ​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, എ​​​ഥ​​​നോ​​​ള്‍ മാ​​​ത്രം ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​വി ഇ​​​ന്ധ​​​ന​​​മാ​​​കി​​​ല്ല. വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ള്‍, ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍, സി​​​എ​​​ന്‍ജി തു​​​ട​​​ങ്ങി​​​യ ബ​​​ദ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളോ​​​ടൊ​​​പ്പം ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും E100-ന്‍റെ​​​യും യാ​​​ത്ര.

വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ള്‍

E100 പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​ന്‍ വാ​​​ഹ​​​ന​​​ത്തി​​​ന് ഫ്ലെ​​​ക്സ്-​​​ഫ്യൂ​​​വൽ‍ സി​​​സ്റ്റം വേ​​​ണം

ഫ്യൂ​​​വ​​​ല്‍ ലൈ​​​നും ടാ​​​ങ്കും: സ്റ്റെ​​​യി​​​ന്‍ലെ​​​സ് സ്റ്റീ​​​ലോ പ്ര​​​ത്യേ​​​ക കോ​​​ട്ടിം​​​ഗോ വേ​​​ണം

ഇ​​​ന്‍ജ​​​ക്ട​​​റു​​​ക​​​ള്‍: വ​​​ലി​​​യ ഇ​​​ന്‍ജ​​​ക്ട​​​റു​​​ക​​​ള്‍ വേ​​​ണം, എ​​​ഥ​​​നോ​​​ള്‍ കു​​​റ​​​ഞ്ഞ ഊ​​​ര്‍ജ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഇ​​​ന്ധ​​​നം വേ​​​ണം

ECU ട്യൂ​​​ണിം​​​ഗ്: എ​​​ഥ​​​നോ​​​ളും പെ​​​ട്രോ​​​ളും മാ​​​റിമാ​​​റി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ള്‍ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ആ​​​യി മി​​​ശ്രി​​​തം ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ സെ​​​ന്‍സ​​​റു​​​ക​​​ള്‍ വേ​​​ണം. ഇ​​​തു​​​കൊ​​​ണ്ടാ​​​ണ് E100 കോം​​​പാ​​​റ്റി​​​ബി​​​ള്‍ കാ​​​റി​​​ന് 50,000- രൂ​​​പ മു​​​ത​​​ല്‍ ഒ​​​രു ല​​​ക്ഷം വ​​​രെ വി​​​ല കൂ​​​ടു​​​ന്ന​​​ത്.

സാ​​​മ്പ​​​ത്തി​​​ക ക​​​ണ​​​ക്ക്

ലി​​​റ്റ​​​റി​​​ന് വി​​​ല: നി​​​ല​​​വി​​​ല്‍ എ​​​ഥ​​​നോ​​​ളി​​​ന് പെ​​​ട്രോ​​​ളി​​​നേ​​​ക്കാ​​​ള്‍ വി​​​ല കു​​​റ​​​വാ​​​ണ്. 2025ൽ E20 പെ​​​ട്രോ​​​ളി​​​ന് 94രൂ​​​പ ആ​​​ണെ​​​ങ്കി​​​ല്‍ E100 85-90 പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​മെ​​​ന്ന് ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

മൈ​​​ലേ​​​ജ് കു​​​റ​​​വ്: ഒ​​​രു ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ളി​​​ല്‍ 20 കിലോമീറ്റർ പോ​​​കു​​​ന്ന വാ​​​ഹ​​​നം E100ൽ 14 കിലോമീറ്റർ മാ​​​ത്ര​​​മേ പോ​​​കൂ.

ഇ​​​ന്ത്യ​​​യു​​​ടെ പ്ലാ​​​ന്‍

2025ല്‍ 20% ​​​എ​​​ഥ​​​നോ​​​ള്‍ മി​​​ക്സ് ചെ​​​യ്ത പെ​​​ട്രോ​​​ള്‍ ഇ​​​റ​​​ക്കി ഇ​​​ന്ത്യ E20 ല​​​ക്ഷ്യം നേ​​​ടി.

E100 സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍

2026 ഡി​​​സം​​​ബ​​​റോ​​​ടെ 500 എ​​​ണ്ണം മാ​​​ത്രം ല​​​ക്ഷ്യം.

 

 

Business

100 ശ​ത​മാ​നം എ​ഥ​നോ​ളി​ല്‍ ഓ​ടു​ന്ന മോ​ട്ടോ​ര്‍ സൈ​ക്കി​ളു​മാ​യി ഹീ​റോ

ന്യൂ​ഡ​ല്‍​ഹി: 100 ശ​ത​മാ​നം എ​ഥ​നോ​ളി​ല്‍ ഓ​ടി​ക്കാ​ന്‍ ക​ഴി​യു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ഹീ​റോ മോ​ട്ടോ​ര്‍​കോ​ര്‍​പ്പ് ഇ​ന്ന് പു​റ​ത്തി​റ​ക്കും. ഇ​തി​ലൂ​ടെ ഹീ​റോ ബ​ദ​ല്‍ ഇ​ന്ധ​ന വാ​ഹ​ന രം​ഗ​ത്ത് വ​ലി​യൊ​രു ചു​വ​ടു​വ​യ്പ്പി​ന് ഒ​രു​ങ്ങു​ക​യാ​ണ്.

വ​രാ​നി​രി​ക്കു​ന്ന ഹീ​റോ മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ ല​ഭ്യ​മാ​യ ഫ്‌​ലെ​ക്‌​സ്-​ഫ്യു​വ​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്.

നി​ല​വി​ലു​ള്ള സു​സു​ക്കി ജി​ക്‌​സ​ര്‍ SF 250 ഫ്‌​ലെ​ക്‌​സ് ഫ്യു​വ​ല്‍, ഹോ​ണ്ട CB300F ഫ്‌​ലെ​ക്‌​സ് ഫ്യു​വ​ല്‍ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ള്‍ E85 ഇ​ന്ധ​ന​ത്തി​ല്‍ (85 ശ​ത​മാ​നം വ​രെ എ​ഥ​നോ​ള്‍ അ​ട​ങ്ങി​യ മി​ശ്രി​തം) ഓ​ടി​ക്കാ​ന്‍ പാ​ക​ത്തി​ലു​ള്ള​താ​ണ്. ഹീ​റോ​യു​ടെ പു​തി​യ വാ​ഹ​നം 100 ശ​ത​മാ​നം എ​ഥ​നോ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

National

20 ശതമാനം എ​ഥ​നോ​ള്‍ അ​ട​ങ്ങി​യ പെ​ട്രോ​ള്‍ മാ​ത്ര​മേ ഇ​നി ലഭിക്കൂ; ഏ​പ്രി​ല്‍ ഒ​ന്നു ​മു​ത​ൽ നിർബന്ധം

ന്യൂ​ഡ​ല്‍​ഹി: ഏ​പ്രി​ൽ മു​ത​ൽ 20 ശ​ത​മാ​നം എ​ഥ​നോ​ള്‍ അ​ട​ങ്ങി​യ പെ​ട്രോ​ള്‍ മാ​ത്ര​മേ രാ​ജ്യ​ത്ത് വി​ല്‍​ക്കാ​ന്‍ പാ​ടു​ള്ളൂ. ഒ​പ്പം എ​ൻ​ജി​ന്‍റെ കേ​ടു​പാ​ട് കു​റ​ക്കാ​ൻ മി​നി​മം റി​സ​ര്‍​ച്ച് ഒ​ക്ടെ​യ്ന്‍ ന​മ്പ​ര്‍ (ആ​ർ​ഒ​എ​ൻ) 95 മാ​ന​ദ​ണ്ഡം പാ​ലി​ച്ച​തു​മാ​യ പെ​ട്രോ​ള്‍ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ലാ​ണ് ഇ​ത് ബാ​ധ​കം. ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് സ്‌​പെ​സി​ഫി​ക്കേ​ഷ​ന്‍ അ​നു​സ​രി​ച്ച്, സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ 20 ശ​ത​മാ​നം വ​രെ എ​ഥ​നോ​ള്‍ അ​ട​ങ്ങി​യ പെ​ട്രോ​ള്‍ മാ​ത്ര​മേ വി​ല്‍​ക്കാ​ന്‍ പാ​ടു​ള്ളൂ.

ക​രി​മ്പ്, ചോ​ളം അ​ല്ലെ​ങ്കി​ല്‍ ധാ​ന്യം എ​ന്നി​വ​യി​ല്‍​നി​ന്നാ​ണ് എ​ഥ​നോ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന് ശു​ദ്ധ​മാ​യ പെ​ട്രോ​ളി​നേ​ക്കാ​ള്‍ വാ​യു​മ​ലി​നീ​ക​ര​ണം കു​റ​വാ​ണ്. ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യും. ജ്വ​ല​ന​ശേ​ഷി കൂ​ടു​ത​ലാ​ണ്. എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​ക്കു​ന്ന​തി​നും മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പെ​ട്രോ​ളി​ല്‍ എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തു​ന്ന​ത് സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. ക​രി​മ്പ്, ചോ​ളം എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും വി​ല​യി​രു​ത്തു​ന്നു.

2023-25 മു​ത​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ർ​മി​ച്ച മി​ക്ക വാ​ഹ​ന​ങ്ങ​ളും 20 ശ​ത​മാ​നം എ​ഥ​നോ​ള്‍ ക​ല​ർ​ത്തി​യ പെ​ട്രോ​ളി​ൽ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത​വ​യാ​ണ്. എ​ന്നാ​ല്‍, പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മൈ​ലേ​ജി​ല്‍ നേ​രി​യ കു​റ​വു​ണ്ടാ​കും. മൂ​ന്ന് മു​ത​ൽ ഏ​ഴു വ​രെ ശ​ത​മാ​നം മൈ​ലേ​ജ് കു​റ​യു​മെ​ന്നാ​ണ് നി​ഗ​മ​നം.

വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ള്ളി​ൽ ഇ​ന്ധ​നം അ​നി​യ​ന്ത്രി​ത​മാ​യി ക​ത്തു​ന്ന അ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യെ​യാ​ണ് ഒ​ക്ടെ​യ്ൻ ന​മ്പ​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന ഒ​ക്ടെ​യ്ൻ ന​മ്പ​റു​ള്ള ഇ​ന്ധ​നം എ​ൻ​ജി​ന്‍റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും തേ​യ്മാ​നം കു​റ​ക്കു​ക​യും കേ​ടു​പാ​ടു​ക​ള്‍ ത​ട​യു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ലാ​ണ് മി​നി​മം റി​സ​ര്‍​ച്ച് ഒ​ക്ടെ​യ്ന്‍ ന​മ്പ​ര്‍ 95 മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധി​ക്കു​ന്ന​ത്.

Latest News

Corehub Up