Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super League Kerala

Kannur

സൂ​പ്പ​ര്‍ലീ​ഗ് കേ​ര​ള: ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് ക​ണ്ണൂ​ർ ഒ​രു​ങ്ങി

ക​ണ്ണൂ​ർ: സൂ​പ്പ​ർലീ​ഗ് കേ​ര​ള സീ​സ​ൺ 2 ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് ജ​വ​ഹ​ർ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​വും ക​ണ്ണൂ​രും ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ക്കു​ം. ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി​യും തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌​സി​യു​മാ​ണ് ഫൈ​ന​ല്‍ മ​ത്സ​രം. ഫൈ​ന​ല്‍ ദി​ന​ത്തി​ലെ ക​ര്‍​ട്ട​ന്‍ റൈ​സ​ര്‍ പ​രി​പാ​ടി​ക​ള്‍ വൈ​കു​ന്നേ​രം ആ​റി​നാ​രം​ഭി​ക്കും. 7.30 നാ​ണ് കി​ക്ക് ഓ​ഫ്. രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​കും ഫൈ​ന​ല്‍ സാ​യാ​ഹ്നം ആ​രം​ഭി​ക്കു​ക.


പ്ര​ശ​സ്ത റാ​പ്പ​ര്‍ ഗ​ബ്രി​യ​ട​ക്ക​മു​ള്ള താ​ര​നി​ര​യാ​ണ് ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സം​ഗീ​ത നി​ശ​യി​ല്‍ പ​ങ്കെ​ടു​ക്കു​ക, വ​ര്‍​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ടും ലൈ​റ്റ് ഷോ ​അ​ട​ങ്ങു​ന്ന മി​ക​ച്ച ദൃ​ശ്യ​വി​രു​ന്നാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.


ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്‌സി സ​ഹ​ഉ​ട​മ​യും ന​ട​നു​മാ​യ ആ​സി​ഫ് അ​ലി, തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്സി സ​ഹ​ഉ​ട​മ​യും ന​ട​നു​മാ​യ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍, കാ​യി​ക താ​ര​ങ്ങ​ള്‍, രാ​ഷ്ട്രീ​യ പ്ര​മു​ഖ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും.


പ​തി​നെ​ട്ടാ​യി​രം ആ​രാ​ധ​ക​ര്‍​ക്ക് ക​ളി നേരിട്ടു കാ​ണാം


ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ്, ഇ.​കെ.​നാ​യ​നാ​ര്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ്, ശ്രീ​നാ​രാ​യ​ണ ട്രോ​ഫി, സി​സ​ര്‍​സ് ക​പ്പ്, കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് തു​ട​ങ്ങി​യ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യം സാ​ക്ഷി​യാ​യി​ട്ടു​ണ്ട്. അ​വ​സാ​ന​മാ​യി 2008 ല്‍ ​ന​ട​ന്ന ഇ.​കെ.​നാ​യ​നാ​ര്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ട്രോ​ഫി​യി​ലാ​ണ് ഫു​ട്ബോ​ള്‍ മ​ത്സ​രം കാ​ണാ​ന്‍ ഗാ​ല​റി നി​റ​ഞ്ഞു ക​വി​ഞ്ഞ​ത്. 35,000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​രു വ​ശം നി​ല​വി​ല്‍ ബ​ല​ക്ഷ​യം കാ​ര​ണം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. അ​തി​നാ​ല്‍ 18,000 ത്തി​ല​ധി​കം പേ​ര്‍​ക്കാ​യി​രി​ക്കും ഫൈ​ന​ല്‍ മ​ത്സ​രം കാ​ണാ​ന്‍ സാ​ധി​ക്കു​ക. ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​ന്‍റെ അ​ഞ്ച് ഹോം ​മ​ത്സ​ര​ത്തി​ല്‍ നി​ന്ന് 66,596 പേ​രാ​ണ് ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ളി​കാ​ണാ​നെ​ത്തി​യ​ത്.


ഫു​ട്ബോ​ൾ സം​സ്കാ​രം തി​രി​ച്ചു വ​രു​ന്നു​വെ​ന്ന് സൂ​പ്പ​ർ ലീ​ഗ് അ​ധി​കൃ​ത​ർ


ഗാ​ല​റി​ക​ളി​ലെ ആ​വേ​ശ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം സം​സ്ഥാ​ന​ത്ത് ലൈ​വ് ഫു​ട്ബോ​ൾ സം​സ്കാ​ര​ത്തി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും സൂ​പ്പ​ർ ലീ​ഗ് കേ​ര​ള മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫി​റോ​സ് മീ​രാ​ൻ പ​റ​ഞ്ഞു.


സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്ക് പു​റ​മെ, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ലീ​ഗ് വ​ൻ വി​ജ​യ​മാ​യി​രു​ന്നു. 11.6 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് സ്പോ​ർ​ട്സ് ഡോ​ട്ട് കോം ​വ​ഴി ത​ത്സ​മ​യം മ​ത്സ​രം ക​ണ്ട​ത്. സോ​ണി, ദൂ​ര​ദ​ർ​ശ​ൻ, ഇ​ത്തി​സ​ലാ​ത്ത് ഇ​വി​ഷ​ൻ എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള സം​പ്രേ​ക്ഷ​ണ​വും മു​ൻ റിക്കാർ​ഡു​ക​ളെ​ല്ലാം ഭേ​ദി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഔ​ദ്യോ​ഗി​ക ബാ​ർ​ക്ക് റി​പ്പോ​ർ​ട്ട് വ​രു​ന്ന​തോ​ടെ ച​രി​ത്ര​പ​ര​മാ​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ മാ​ത്യു ജോ​സ​ഫ് പ​റ​ഞ്ഞു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റു​ക​ൾ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും വി​റ്റു​തീ​ർ​ന്ന​ത് ഫൈ​ന​ലി​നെ​തി​രെ​യു​ള്ള ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പും ആ​വേ​ശ​വും വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന് മാ​ത്യു ജോ​സ​ഫ് പ​റ​ഞ്ഞു.

 

വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ പ്ര​വേ​ശ​നം


മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ ടി​ക്ക​റ്റു​മാ​യി വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ സ്റ്റേ​ഡി​യ​ത്തി​ന് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാം. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലാ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.


7.15 ന് ​സ്റ്റേ​ഡി​യ​ത്തി​ലെ പ്ര​വേ​ശ​ന ഗെ​യി​റ്റു​ക​ള്‍ അ​ട​ക്കും. ആ​റു​മു​ത​ല്‍ ഫൈ​ന​ലി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. ടി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് പ്ര​വേ​ശ​നം. വി​വി​ഐ​പി ടി​ക്ക​റ്റു​ള്ള​വ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന് എ​തി​ര്‍ വ​ശ​ത്തെ ഗെ​യി​റ്റ് ന​മ്പ​ര്‍ ഒ​ന്നി​ലൂ​ടെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​ത്.

വി​ഐ​പി ടി​ക്ക​റ്റു​ള്ള​വ​ര്‍ ഗെ​യി​റ്റ് ന​മ്പ​ര്‍ ര​ണ്ടി​ലൂ​ടെ​യും അ​മൂ​ല്‍ ഗാ​ല​റി ടി​ക്ക​റ്റു​ള്ള​ര്‍ ഗെ​യി​റ്റ് മൂ​ന്ന്, നാ​ല് എ​ന്നീ ഗെ​യി​റ്റി​ലൂ​ടെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാം. സ്‌​നി​ക്കേ​ഴ്‌​സ് ഗ്യാ​ല​റി ടി​ക്ക​റ്റു​ള്ള​വ​ര്‍ ഗെ​യി​റ്റ് ന​മ്പ​ര്‍ ആ​റ്, ഏ​ഴ് വ​ഴി​യും ഓ​ണേ​ഴ്‌​സ് ബോ​ക്‌​സ് ടി​ക്ക​റ്റു​ള്ള​വ​ര്‍ ഗെ​യി​റ്റ് ന​മ്പ​ര്‍ അ​ഞ്ചി​ലൂ​ടെ​യും സ്റ്റേ​ഡി​യ​ത്തി​ന് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ആ​രാ​ധ​ക​ര്‍ അ​മൂ​ല്‍ ഗാ​ല​റി​യി​ലും തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌​സി​യു​ടെ ആ​രാ​ധ​ക​ര്‍ സ്‌​നി​ക്കേ​ഴ്‌​സ് ഗാ​ല​റി​യി​ലു​മാ​യാ​ണ് ഇ​രി​ക്കേ​ണ്ട​ത്.

Sports

മാ​ജി​ക് ഫ​ലി​ച്ചി​ല്ല; പ​ക​വീ​ട്ടി കാ​ലി​ക്ക​ട്ട്

തൃ​​​ശൂ​​​ർ: കോ​​​ഴി​​​ക്കോ​​​ട് ഇ​​​എം​​​എ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ സ്വ​​​ന്തം കാ​​​ണി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ലേ​​​റ്റ നാ​​​ണ​​​ക്കേ​​​ടി​​​നു പൂ​​​ര​​​പ്പ​​​റ​​​ന്പി​​​ൽ​​​ത്ത​​​ന്നെ ക​​​ണ​​​ക്കു​​​തീ​​​ർ​​​ത്ത് നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി. സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള​​​യി​​​ലെ ആ​​​ദ്യ ര​​​ണ്ടു സ്ഥാ​​​ന​​​ക്കാ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​പ്പോ​​​ൾ ആ​​​തി​​​ഥേ​​​യ​​​രാ​​​യ മാ​​​ജി​​​ക് എ​​​ഫ്സി​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നു കീ​​​ഴ​​​ട​​​ക്കി നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ കാ​​​ലി​​​ക്ക​​​ട്ട് ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു കു​​​തി​​​ച്ചു.

86-ാം മി​​​നി​​​ട്ടി​​​ൽ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യെ​​​ത്തി​​​യ ഷാ​​​ബാ​​​സ് അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ ക്രോ​​​സി​​​നു ത​​​ല​​​വ​​​ച്ച അ​​​ർ​​​ജ​​​ന്‍റീ​​​ന​​​ക്കാ​​​ര​​​ൻ ഫെ​​​ഡ​​​റി​​​ക്കോ ബൊ​​​യാ​​​സോ ഫ്ലി​​​യൂ​​​റി​​​യാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക​​​ഗോ​​​ൾ സ്കോ​​​ർ ചെ​​​യ്ത​​​ത്. ജ​​​യ​​​ത്തോ​​​ടെ ഏ​​​ഴു മ​​​ത്സ​​​ര​​​ത്തി​​​ൽ നാ​​​ലു ജ​​​യ​​​വും ര​​​ണ്ടു സ​​​മ​​​നി​​​ല​​​യു​​​മാ​​​യി കാ​​​ലി​​​ക്ക​​​ട്ടി​​​നു14 പോ​​​യി​​​ന്‍റാ​​​യി. അ​​​ത്ര​​​യും ക​​​ളി​​​യി​​​ൽ 13 പോ​​​യി​​​ന്‍റു​​​മാ​​​യി തൃ​​​ശൂ​​​ർ മാ​​​ജി​​​ക് എ​​​ഫ്സി ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തു​​​ണ്ട്.

പ്ര​​​തി​​​രോ​​​ധാ​​​ത്മ​​​ക ഫു​​​ട്ബോ​​​ളി​​​ന്‍റെ വ​​​ക്താ​​​വാ​​​യ മാ​​​നേ​​​ജ​​​ർ ആ​​​ന്ദ്രെ ചെ​​​ർ​​​ണി​​​ഷോ​​​വി​​​നു കീ​​​ഴി​​​ൽ ഇ​​​തു​​​വ​​​രെ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​മാ​​​ത്രം വ​​​ഴ​​​ങ്ങി​​​യ മാ​​​ജി​​​ക് എ​​​ഫ്സി അ​​​തേ ത​​​ന്ത്ര​​​വു​​​മാ​​​യാ​​​ണു കാ​​​ലി​​​ക്ക​​​ട്ടി​​​നെ​​​യും നേ​​​രി​​​ടാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. സി​​​റ്റിം​​​ഗ് ബാ​​​ക്ക് ആ​​​ൻ​​​ഡ് കൗ​​​ണ്ട​​​ർ അ​​​റ്റാ​​​ക്ക് ശൈ​​​ലി​​​യി​​​ലാ​​​യി​​​രു​​​ന്നു തൃ​​​ശൂ​​​രി​​​ന്‍റെ ക​​​ളി. ഗോ​​​ൾ വ​​​ഴ​​​ങ്ങാ​​​തെ കൗ​​​ണ്ട​​​ർ അ​​​റ്റാ​​​ക്കി​​​ലൂ​​​ടെ ഒ​​​രു ഗോ​​​ൾ നേ​​​ടി മൂ​​​ന്നു​​​പോ​​​യി​​​ന്‍റ് കീ​​​ശ​​​യി​​​ലാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ചെ​​​ർ​​​ണി​​​ഷോ​​​വ് ആ​​​ശാ​​​ന്‍റെ പ​​​ദ്ധ​​​തി.

സൂ​​​പ്പ​​​ർ​​​ലീ​​​ഗി​​​ൽ ഇ​​​തു​​​വ​​​രെ ര​​​ണ്ടു ത​​​വ​​​ണ മാ​​​ജി​​​ക് എ​​​ഫ്സി​​​യോ​​​ടു തോ​​​റ്റ കാ​​​ലി​​​ക്ക​​​ട്ട് ഇ​​​ന്ന​​​ലെ ശ്ര​​​ദ്ധ​​​യോ​​​ടെ​​​യാ​​​ണു തു​​​ട​​​ങ്ങി​​​യ​​​ത്. തു​​​ട​​​ക്കം മു​​​ത​​​ൽ അ​​​റ്റാ​​​ക്ക് ചെ​​​യ്തു​​​ക​​​ളി​​​ച്ച​​​തും കാ​​​ലി​​​ക്ക​​​ട്ട്ത​​​ന്നെ. പ്ര​​​സ് ചെ​​​യ്തു ക​​​ളി​​​ച്ച കാ​​​ലി​​​ക്ക​​​ട്ട് ബ്ലോ​​​ക്ക് ഒ​​​ഴി​​​ഞ്ഞ അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ല്ലൊം ഗോ​​​ൾ​​​വ​​​ല ല​​​ക്ഷ്യം​​​വ​​​ച്ച് ലോം​​​ഗ് റേ​​​ഞ്ച​​​റു​​​ക​​​ൾ ഉ​​​തി​​​ർ​​​ത്തു​​​കൊ​​​ണ്ടി​​​രു​​​ന്നെ​​​ങ്കി​​​ലും മാ​​​ജി​​​ക്കി​​​ന്‍റെ വെ​​​റ്റ​​​റ​​​ൻ ഗോ​​​ൾ​​​കീ​​​പ്പ​​​ർ ല​​​ക്ഷ്മി​​​കാ​​​ന്ത് ക​​​ട്ടി​​​മ​​​ണി​​​ക്കു മേ​​​ല​​​ന​​​ങ്ങേ​​​ണ്ടി​​​വ​​​ന്നി​​​ല്ല. മ​​​ധ്യ​​​നി​​​ര​​​യി​​​ൽ അ​​​ർ​​​ജ​​​ന്‍റീ​​​ന​​​ക്കാ​​​രാ​​​യ ജൊ​​​നാ​​​ഥ​​​ൻ പെ​​​രേ​​​ര​​​യും ബൊ​​​യാ​​​സോ ഫ്ലി​​​യൂ​​​റി​​​യും മു​​​ഹ​​​മ്മ​​​ദ് ആ​​​സി​​​ഫും നി​​​ര​​​ന്ത​​​രം ലോം​​​ഗ് റേ​​​ഞ്ചു​​​റു​​​ക​​​ൾ ഉ​​​തി​​​ർ​​​ത്തെ​​​ങ്കി​​​ലും ല​​​ക്ഷ്യം അ​​​ക​​​ന്നു.

മ​​​റു​​​വ​​​ശ​​​ത്ത് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലൂ​​​ന്നി ക​​​ളി​​​ച്ച മാ​​​ജി​​​ക് എ​​​ഫ്സി കൗ​​​ണ്ട​​​ർ അ​​​റ്റാ​​​ക്കി​​​ലൂ​​​ടെ ഗോ​​​ൾ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. മു​​​ന്നേ​​​റ്റ​​​നി​​​ര​​​യി​​​ലെ സെ​​​ർ​​​ബി​​​യ​​​ൻ ജ​​​യ​​​ന്‍റ് ഇ​​​വാ​​​ൻ മാ​​​ർ​​​കോ​​​വി​​​ച്ചി​​​നു ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ ഗോ​​​ൾ​​​കീ​​​പ്പ​​​ർ ഹ​​​ജ്മ​​​ലി​​​നെ കീ​​​ഴ​​​ട​​​ക്കാ​​​നാ​​​യി​​​ല്ല.

ര​​​ണ്ടാം പ​​​കു​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ​​ത്ത​​​ന്നെ പെ​​​നാ​​​ൽ​​​ട്ടി ബോ​​​ക്സി​​​ന്‍റെ ഇ​​​ട​​​തു​​​മൂ​​​ല​​​യി​​​ൽ​​​നി​​​ന്നു തൃ​​​ശൂ​​​രി​​​നു ല​​​ഭി​​​ച്ച ഗോ​​​ൾ​​​ഡ​​​ൻ ചാ​​​ൻ​​​സ് മാ​​​ർ​​​ക്കോ​​​വി​​​ച്ച് പു​​​റ​​​ത്തേ​​​ക്ക​​​ടി​​​ച്ചു​​​ക​​​ള​​​ഞ്ഞു. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ അ​​​ജ്സ​​​ലും സു​​​വ​​​ർ​​​ണാ​​​വ​​​സ​​​രം ന​​​ഷ്ട​​​മാ​​​ക്കി.

ഇ​​​ന്‍റ​​​ർ​​​കാ​​​ശി എ​​​ഫ്സി​​​യെ ഐ ​​​ലീ​​​ഗ് ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച മു​​​ൻ ബ്ലാ​​​സ്റ്റേ​​​ഴ്സ് താ​​​രം​​​കൂ​​​ടി​​​യാ​​​യ കെ. ​​​പ്ര​​​ശാ​​​ന്ത് ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ ക​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ വ​​​ല​​​തു​​​വിം​​​ഗി​​​നു ജീ​​​വ​​​ൻ വ​​​ച്ചു.

ബ്രൂ​​​ണോ​​​യു​​​ടെ പാ​​​സി​​​ൽ നി​​​ന്ന് അ​​​ജ്സ​​​ലി​​​ന്‍റെ ഷോ​​​ട്ട് ക​​​ട്ടി​​​മ​​​ണി​​​യെ മ​​​റി​​​ക​​​ട​​​ന്നെ​​​ങ്കി​​​ലും ഇ​​​ഞ്ചു​​​ക​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ പു​​​റ​​​ത്തേ​​​ക്കു​​​പ​​​റ​​​ന്ന​​​പ്പോ​​​ൾ മാ​​​ജി​​​ക് എ​​​ഫ്സി ആ​​​രാ​​​ധ​​​ക​​​ക്കൂ​​​ട്ടം ബ്ലൂ ​​​ഗ​​​ഡീ​​​സ് ഗാ​​​ല​​​റി​​​യി​​​ൽ ആ​​​ശ്വാ​​​സം​​​കൊ​​​ണ്ടു.

86-ാം മി​​​നി​​​ട്ടി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് കാ​​​ത്തി​​​രു​​​ന്ന മു​​​ഹൂ​​​ർ​​​ത്ത​​​മെ​​​ത്തി. പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ക​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ഷാ​​​ബാ​​​സ് വ​​​ല​​​തു​​​വിം​​​ഗി​​​ൽ​​​നി​​​ന്ന് ബോ​​​ക്സി​​​ലേ​​​ക്കു മ​​​റി​​​ച്ചു​​​ന​​​ൽ​​​കി​​​യ ക്രോ​​​സ് ബൊ​​​യാ​​​സോ ഫ്ലി​​​യൂ​​​റി ഹെ​​​ഡ​​​റി​​​ലൂ​​​ടെ വ​​​ല​​​യി​​​ലെ​​​ത്തി​​​ച്ച​​​പ്പോ​​​ൾ തൃ​​​ശൂ​​​രി​​​ന്‍റെ ബ്ലൂ ​​​ഗ​​​ഡീ​​​സ് ആ​​​ർ​​​മി ഗാ​​​ല​​​റി​​​യി​​​ൽ മൂ​​​ക​​​രാ​​​യി.

Sports

ത​ട്ട​ക​ത്തി​ൽ മാജിക്

തൃ​​​​ശൂ​​​​ർ: ദ​​​​ശാ​​​​ബ്ദ​​​​ത്തി​​​​നു​​​​ശേ​​​​ഷം പൂ​​​​ര​​​​ന​​​​ഗ​​​​രി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ഫു​​​​ട്ബോ​​​​ൾ ആ​​​​വേ​​​​ശ​​​​ത്തി​​​​നു സോ​​​​ക്ക​​​​ർ​​​​ മാ​​​​ന്ത്രി​​​​ക​​​​രു​​​​ടെ വി​​​​ജ​​​​യ​​​​താ​​​​ളം. സൂ​​​​പ്പ​​​​ർ ലീ​​​​ഗ് കേ​​​​ര​​​​ള ഫു​​​​ട്ബോ​​​​ളി​​​​ൽ തൃ​​​​ശൂ​​​​രി​​​​ലെ ആ​​​​ദ്യ ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​ജി​​​​ക് എ​​​​ഫ്സി 2-1നു ​​മ​​​​ല​​​​പ്പു​​​​റം എ​​​​ഫ്സി​​​​യെ ​​തോ​​​​ൽ​​പ്പി​​ച്ചു. ഇ​​തോ​​ടെ തൃ​​ശൂ​​ർ 13 പോ​​​​യി​​​​ന്‍റു​​മാ​​യി ലീ​​ഗ് ടേ​​ബി​​ളി​​ന്‍റെ ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു കു​​​​തി​​​​ച്ചു.

മ​​​​ത്സ​​​​രം തു​​​​ട​​​​ങ്ങി നാ​​​​ലാം ​​മി​​​​നി​​​​റ്റി​​​​ൽ​​ ബി​​​​ബി​​​​ൻ അ​​​​ജ​​​​യ​​​​ന്‍റെ ക്രോ​​​​സി​​​​ൽ ഇ​​​​വാ​​​​ൻ മാ​​​​ർ​​​​ക്കോ​​​​വി​​​​ച്ചി​​ന്‍റെ ഗോ​​​​ളി​​​​ലൂ​​​​ടെ മാ​​​​ജി​​​​ക് എ​​​​ഫ്സി മു​​​​ന്നി​​​​ലെ​​​​ത്തി. ര​​​​ണ്ടു​​​​മി​​​​നി​​​​റ്റി​​​​ന​​​​കം മ​​​​ല​​​​പ്പു​​​​റം എ​​​​ഫ്സി​​​​യു​​​​ടെ ജോ​​​​ണ്‍ കെ​​​​ന്ന​​​​ഡി മി​​​​ക​​​​ച്ചൊ​​​​രു ലോം​​​​ഗ് ഷോ​​​​ട്ടി​​​​ലൂ​​​​ടെ ടീ​​​​മി​​​​നാ​​​​യി സ​​​​മ​​​​നി​​​​ല​​​​ഗോ​​​​ൾ നേ​​​​ടി. 27-ാം മി​​​​നി​​​​റ്റി​​​​ൽ, തൃ​​​​ശൂ​​​​ർ മാ​​​​ജി​​​​ക് എ​​​​ഫ്സി​​ക്കു​​വേ​​ണ്ടി എ​​​​സ്.​​​​കെ. ഫാ​​​​യി​​​​സ് ര​​​​ണ്ടാം​​​​ഗോ​​​​ൾ കു​​​​റി​​​​ച്ചു. ഇ​​​​ത്ത​​​​വ​​​​ണ​​​​യും ബി​​​​ബി​​​​ൻ അ​​​​ജ​​​​യ​​​​ന്‍റെ ക്രോ​​​​സി​​​​ലാ​​​​ണ് ഗോ​​​​ൾ വ​​​​ന്ന​​​​ത്.

മ​​​​ല​​​​പ്പു​​​​റത്തിന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ര​​​​ണ്ടാം​​​​പ​​​​കു​​​​തി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ബി​​​​ബി​​​​ൻ അ​​​​ജ​​​​യ​​​​ന്‍റെ​​​​യും അ​​​​ല​​​​ൻ ജോ​​​​ണി​​​​ന്‍റെ​​​​യും തേ​​​​ജ​​​​സ് കൃ​​​​ഷ്ണ​​​​യു​​​​ടെ​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​വും ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ ല​​​​ക്ഷ്മി​​​​കാ​​​​ന്ത് ക​​​​ട്ടി​​​​മ​​​​ണി​​​​യു​​​​ടെ ഒ​​​​ന്നാ​​​​ന്ത​​​​രം സേ​​​​വു​​​​ക​​​​ളും മ​​​​ല​​​​പ്പു​​​​റത്തെ സ​​​​മ​​​​നി​​​​ല ​​ഗോ​​​​ളി​​​​ൽ​​​​നി​​​​ന്നും അ​​ക​​റ്റി.

Latest News

Corehub Up