പ്രതീകാത്മക ചിത്രം
കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ പിയുകെസി റോഡിൽ എരഞ്ഞിക്കൽ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിലെ തകർന്ന സംരക്ഷണ ഭിത്തിയുടെ പുനർ നിർമാണ പ്രവൃത്തി നടക്കവേ, ബലക്ഷയം കണ്ടതിനാൽ ഈ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.
കോഴിക്കോട് നിന്നും ഉള്ളിയേരി, പേരാമ്പ്ര, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പുതിയങ്ങാടി- കുണ്ടുപറമ്പ്- പൂളാടിക്കുന്ന് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് (പാലങ്ങൾ) ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.