x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മീ​ക​ര​ണം: നാളെ യോ​ഗം ചേരും

വെബ്ഡെസ്ക്
Published: November 9, 2026 03:46 AM IST | Updated: November 9, 2026 03:46 AM IST

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ സ്റ്റേ​ജ് കാ​രി​യേ​ജ് സ​ർ​വീ​സു​ക​ളു​ടെ​യും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളു​ടെ​യും നി​ല​വി​ലെ സ​മ​യ​ക്ര​മം പു​നഃ​പ​രി​ശോ​ധി​ച്ച്, സ​ർ​വീ​സു​ക​ൾ ത​മ്മി​ലു​ള്ള സ​മ​യ​ക്ര​മ​ത്തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും റൂ​ട്ടു​ക​ൾ യു​ക്തി​സ​ഹ​മാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​മാ​യി യോ​ഗം ചേ​രും. പ​ത്തി​ന് രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് യോ​ഗം.

പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ സ്റ്റേ​ജ് കാ​രി​യേ​ജ് ഓ​പ​റേ​റ്റ​ർ​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. ജി​ല്ല​യി​ലെ വി​വി​ധ ബ​സ് ഉ​ട​മ സം​ഘ​ട​ന​ക​ളി​ൽ നി​ന്ന് ര​ണ്ട് പ്ര​തി​നി​ധി​ക​ൾ​ക്ക് വീ​തം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാം. സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ അ​ല്ലാ​തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ കോ​ഴി​ക്കോ​ട് ആ​ർ​ടി ഓ​ഫി​സി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്ന് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Tags : Meeting Nattuvishesham DistrictNews DeepikaNews

Recent News

Corehub Up