പെരുമാനിച്ചിറയുടെ ഇടിഞ്ഞ ഭാഗം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചപ്പോൾ.
പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ പെരുമാനിച്ചിറയുടെ ഒരു ഭാഗം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഇടിഞ്ഞത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 2024-25 വർഷത്തെ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ചിറയുടെ നവീകരണത്തിനായി കരാർ നടപടികൾ നടന്നെങ്കിലും പൂർത്തീകരിക്കാനായിട്ടില്ല. ചിറയിൽ സ്ഥാപിച്ചിരുന്ന റാമ്പുകൾ അന്ന് കരാറുകാരൻ ഹിറ്റാച്ചി ഇറക്കി തകർത്തത് നാട്ടുകാരും ജനപ്രതിനിധികളും പരാതിപ്പെട്ടതിനെ തുടർന്ന് പ്രവൃത്തികൾ നിർത്തിവെക്കുകയുമായിരുന്നു.
മനോജ് മൂത്തേടൻ എംഎൽഎ, തഹസിൽദാർ മായ, പഞ്ചായത്ത് പ്രസിഡന്റ് ഷമീദ ഷെരീഫ്, വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം സുമയ്യ, വില്ലേജ് ഓഫീസർ സന്ധ്യ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വെങ്ങോല ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ആറ് ലക്ഷം രൂപയും ഉൾപ്പെടുത്തി പെട്ടെന്ന് തന്നെ ഇതിനുള്ള പ്രവൃത്തികൾ ആരംഭിക്കാമെന്ന ധാരണ ആയി.
Tags : A part of Perumani was destroyed. Nattuvishesham DistrictNews