x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്ക​ത്ത് വീ​ണ്ടും ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം വ​രു​ന്നു

വെബ്ഡെസ്ക്
Published: November 9, 2026 03:50 AM IST | Updated: November 9, 2026 03:50 AM IST

ഇ​തെ​ങ്കി​ലുമൊ​ന്ന് ശ​രി​യാ​വ​ണേ!
ന​ട​പ്പാ​ക്കു​ന്ന​ത് ര​ണ്ട് വ​ട്ടം പ​രീ​ക്ഷി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട പ​ദ്ധ​തി

മു​ക്കം: പ​ത്ത് വ​ർ​ഷം മു​മ്പ് തു​ട​ങ്ങി വി​വി​ധ മാ​റ്റ​ങ്ങ​ളോ​ടെ ര​ണ്ട് വ​ർ​ഷം ന​ട​പ്പാ​ക്കി പ​രാ​ജ​യ​പ്പെ​ട്ട ട്രാ​ഫി​ക് പ​രി​ഷ്ക്ക​ര​ണം മു​ക്കം ന​ഗ​ര​ത്തി​ൽ വീ​ണ്ടും ന​ട​പ്പാ​ക്കു​ന്നു. ​മു​ക്കം ന​ഗ​ര​ത്തി​ലെ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മെ​ന്നോ​ണ​മാ​ണ് ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കാ​ൻ മു​ക്കം ന​ഗ​ര​സ​ഭ വീ​ണ്ടും തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ര​ണ്ടാം ഘ​ട്ട ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ന​ഗ​ര​സ​ഭ വീ​ണ്ടും ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. മു​ക്കം പൊ​ലി​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി യോ​ഗം ഉ​ൾ​പ്പെ​ടെ ​വി​ളി​ച്ച് ചേ​ർ​ത്ത് ച​ർ​ച്ച ചെ​യ്ത ശേ​ഷ​മാ​ണ് ന​ഗ​ര​സ​ഭ പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ട്ര​യ​ൽ റ​ൺ ഉ​ൾ​പ്പെ​ടെ ന​ട​ത്തി  അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പി​ല​ക്കാ​നാ​ണ് ആ​ലോ​ച​ന. പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഭി​ലാ​ഷ് ജം​ഗ്ഷ​നി​ലും ​അ​ഗ​സ്ത്യ​ൻ​മു​ഴി മി​നി എം​സി​എ​ഫി​ന് സ​മീ​പ​ത്തും പു​തി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കും. അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ നി​ർ​മി​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​രു​ച​ക്ര - നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. അ​ഭി​ലാ​ഷ് ജം​ഗ്ഷ​ൻ മു​ത​ൽ ആ​ലി​ൻ ചു​വ​ട് - പ​ഴ​യ സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മു​ക്കം സ​ഹ​ക​ര​ണ ബാ​ങ്കി​ന് എ​തി​ർ​വ​ശ​ത്തെ മൈ​താ​ന​ത്ത് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പേ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. 

മു​ൻ പ​രി​ഷ്കാ​ര​ങ്ങ​ൾ  പൂ​ർ​ണ പ​രാ​ജ​യം

ര​ണ്ട് വ​ർ​ഷം മു​ൻ​പ്, ഏ​ഴ​ര കോ​ടി രൂ​പ ചെ​ല​വി​ൽ ഒ​ന്നാം ഘ​ട്ട  ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ മു​ക്കം ന​ഗ​ര​സ​ഭ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ച ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ദി​വ​സ​ങ്ങ​ൾ​ക്ക​കം ​പ​രാ​ജ​യ​പ്പെ​ട്ടു. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വാ​തി​രു​ന്ന​താ​ണ് ഗ​താ​ഗ​ത പ​രി​ഷ്കാ​രം പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തി​ന് മു​ൻ​പും മു​ക്കം ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ലെ പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ 

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ ബൈ​പാ​സി​ലൂ​ടെ ​ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള  ബ​സു​ക​ൾ പ​ഴ​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തെ, പു​തി​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് ത​ന്നെ പ്ര​വേ​ശി​ക്ക​ണം. പു​തി​യ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സു​ക​ൾ  മാ​ർ​ക്ക​റ്റ് റോ​ഡ് -  ആ​ലി​ൻ ചു​വ​ട് -  അ​ഭി​ലാ​ഷ് ജം​ഗ്ഷ​ൻ വ​ഴി​യും പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സു​ക​ൾ ആ​ലി​ൻ ചു​വ​ട് -  അ​ഭി​ലാ​ഷ് ജം​ഗ്ഷ​ൻ വ​ഴി​യും പോ​ക​ണം. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ഞ്ച് ബ​സു​ക​ൾ​ക്കും പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ 14 ബ​സു​ക​ൾ​ക്കും മാ​ത്ര​മേ ഒ​രേ​സ​മ​യം നി​ർ​ത്തി​യി​ടാ​ൻ അ​നു​മ​തി​യു​ള്ളൂ.

20 മി​നി​റ്റി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ല. ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും നി​ർ​ത്തി​യി​ടു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. പി​സി ജം​ഗ്ഷ​ൻ - ആ​ലി​ൻ​ചു​വ​ട് റോ​ഡ് വ​ൺ വേ​യാ​ക്കും. പി​സി ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​ലി​ൻ​ചു​വ​ട് ഭാ​ഗ​ത്തേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. മി​നി പാ​ർ​ക്ക് വ​രെ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​റു​ക​ൾ​ക്കും പാ​ർ​ക്കിം​ഗി​ന് അ​നു​മ​തി. ടാ​ക്സി സ്റ്റാ​ൻ​ഡ് പി​സി ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റും.

Tags : Traffic reforms Nattuvishesham DistrictNews DeepikaNews

Recent News

Corehub Up