ഷാം സലീം
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ) കാലിക്കട്ട് സെന്റര്‍ ചെയര്‍മാനായി ആര്‍ക്കിടെക്റ്റ് ഷാം സലീം തെരഞ്ഞെടുക്കപ്പെട്ടു.
ആര്‍ക്കിടെക്റ്റുമാരായ കെ. ഷബ്ന (വൈസ് ചെയര്‍പേഴ്സണ്‍), കെ. സലീല്‍ സലീം, ത്രേസ്യ പോള്‍ (സെക്രട്ടറിമാര്‍), രാധിക സുകുമാര്‍ (ട്രഷറര്‍), മന്‍സൂര്‍ അഞ്ചുകണ്ടന്‍ (എഡിറ്റര്‍), പി.പി. വിവേക്, എം.എം. നിഷാന്‍, ഷീഹ ഹമീദ്, അശ്വിന് വാസുദേവന്‍, ഫഹീം എം. ഫൈസല്‍ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, ഐഐഎ നാഷണല്‍ കൗണ്‍സില്‍ അംഗം വിനോദ് സിറിയക്, ഐഐഎ കേരള ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ മൊണോലിറ്റ ചാറ്റര്‍ജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനേഴ്സ് പ്രതിനിധി പ്രവീണ്‍ ചന്ദ്ര, മുന്‍ എംഎല്‍എ എ. പ്രദീപ് കുമാര്‍, എം. ഖാലിദ് (മലബാര്‍ ചേംബര്‍), ഡോ. സുരേഷ് കുമാര്‍ (ഐപിഎം), ജയകുമാര്‍ ( ഇന്സ്റ്റിറ്റ്യൂഷന് ഓഫ് എൻജിനീയേഴ്സ്) എന്നിവര്‍ പങ്കെടുത്തു.