പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ സ്കൂള്‍ കലോത്സവം പേരാമ്പ്ര എച്ച്എസ്എസില്‍ നാളെ മുതല്‍ 13 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11ന് വൈകീട്ട് ഫാത്തിമ തഹ്ലിയ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. 13ന് വൈകീട്ട് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സാംസ്കാരിക ഘോഷ യാത്രയോടെയാണ് കലോത്സവത്തിന് തുടക്കമാകുക. വൈകീട്ട് നാലിന് സാംസ്കാരിക സദസ് റൂറല്‍ എസ്പി മെറിന് ജോസഫ് ഉദ്ഘാടനം ചെയ്യും. പത്തിന് സ്റ്റേജിതര മത്സരങ്ങളാണ്.
11 വേദികളിലായി 304 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 5000 ത്തോളം പേര് മത്സരത്തില്‍ പങ്കെടുക്കും. ഫ്ലാഷ് മോബ്, സംഗീത വിരുന്ന്, നാടകം, ചിത്ര പ്രദര്‍ശനം എന്നിവ അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ
ഉപജില്ല വിദ്യാഭ്യാസ ഓഫിസർ യൂസഫ് നടുവണ്ണൂർ, എച്ച്എം ഫോറം കൺവീനർ പി. രാമചന്ദ്രൻ, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഡോ. ആബിദ പുതുശേരി, പ്രിൻസിപ്പൽ ഷാജു, ഹെഡ്മിസ്ട്രസ് റീന, പബ്ലിസിറ്റി കൺവീനർ അഖിലേഷ്, ചെയർമാൻ ടി. അനിരുദ്ധൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ നാരായണൻ, സാംസ്കാരിക സമിതി കൺവീനർ വി.എം. അഷറഫ്, ലോ ആൻഡ് ഓർഡർ കമ്മിറ്റി ടി.കെ. നൗഷാദ് എന്നിവർ സംബന്ധിച്ചു.
Tags : Arts Festival Nattuvishesham DistrictNews DeepikaNews