സ്ഥാനാരോഹണച്ചടങ്ങ് സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: തിരുവമ്പാടി അൽഫോൻസ കോളജിലെ പുതിയ കോളജ് യൂണിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ഷാജൻ നൊറോണ മുഖ്യപ്രഭാഷണം നടത്തി. താമരശേരി രൂപത ചാൻസലർ ഫാ. സുബിൻ കവളക്കാട്ട് അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് പുതിയ യൂണിയൻ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ എം.സി. സെബാസ്റ്റ്യൻ, കോളജ് യൂണിയൻ ചെയർപേഴ്സൺ റോസ്ലിറ്റ് സജി, സെക്രട്ടറി മുഹമ്മദ് ഇബ്രാഹിം, മുൻ യൂണിയൻ ചെയർമാൻ എബിൻ സണ്ണി, യൂണിയൻ ഉപദേഷ്ടാവ് സബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : installation ceremony Nattuvishesham DistrictNews DeepikaNews