പ്രതീകാത്മക ചിത്രം
വെള്ളറട: മൂന്നംഗ സംഘം മദ്യലഹരിയില്‍ കാണിക്കവഞ്ചി തകര്‍ത്തെന്നു പരാതി. മണലി സിഎസ്ഐ പള്ളിയുടെ കാണിക്കവഞ്ചിയാണ് മൂന്നംഗ സംഘം തകര്‍ത്തത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
ചുരുളിയില്‍ പള്ളി ആര്‍ച്ചിനു സമീപമായാണു കാണിക്കവഞ്ചി സ്ഥാപിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളറട പൊലിസ് സ്ഥലത്തെത്തി സിസിടിവി നിരീക്ഷിച്ചു. പ്രദേശത്ത് മദ്യപരുടെ അഴിഞ്ഞാട്ടം ശക്തമായതായി പരിസരവാസികള്‍ പറയുന്നു. മൂന്നംഗ സംഘം മദ്യപിച്ച് വാക്കേറ്റമുണ്ടാവുകയും സംഘത്തിലെ ഒരാൾ കാണിക്കവഞ്ചിക്കുമേൽ വീഴുകയും ചെയ്തു. ഇതേ തുടർന്നാണ് കാണിക്കവഞ്ചി അടിച്ചുതകർത്തത്.
Tags : smashed an offering box Nattuvishesham DistrictNews DeepikaNews