പുല്ലന്തേരിക്കു സമീപം ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടം.
വെള്ളറട: ശക്തമായ മഴയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികന് ഗുരുതര അവസ്ഥയില്‍. കാരക്കോണം പുല്ലന്തേരിക്കു സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനായ പുല്ലന്തേരി രാമവര്‍മന്‍ചിറ വീട്ടില്‍ ആദര്‍ശിനു (23) ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ കാരക്കോണം മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും പ്രാഥമിക ചികിത്സ നല്കിയതിനുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. ശക്തമായ മഴയില്‍ കാഴ്ച പരിമിതി നേരിട്ടതാണ് ബസ് ബൈക്കില്‍ ഇടിക്കാന്‍ കാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ ദൂരെ തെറിച്ചുവീണ ആദര്‍ശിനു ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
Tags : bike rider injured Nattuvishesham DistrictNews DeepikaNews