ഗൗരി
നേമം: മുഖ്യമന്ത്രി വി.ഡി. സതീശന് അപേക്ഷ നല്കി കാത്തിരിക്കുകയാണ് സ്വര്‍ണ മെഡല്‍ ഉള്‍പ്പടെ നേടി കേരളത്തിനു തന്നെ അഭിമാനമായി മാറിയ നേമം പൊന്നുമംഗലം നഗരംകോട് ലെയിൻ മഠത്തില്‍ വീട്ടില്‍ ഗൗരി സന്തോഷ്. നിര്‍ധന കുടുംബത്തില്‍ ജനിച്ച ഗൗരി റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ നി രവധി മെഡലുകള്‍ നേടിയിട്ടുണ്ട്.
രാജ്യാന്തര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡല്‍ നേടിയിട്ടുള്ള ഗൗരിക്ക് പുതിയ ചാമ്പ്യന്‍ഷിപ്പില്‍. പങ്കെടുക്കുന്നതിന് അവസരം ലഭിച്ചപ്പോള്‍ ഈ കായിക താരത്തിന് അതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ യാത്രതന്നെ മുടങ്ങുമോ എന്ന ആശങ്കയിലാണ് കുടുംബം. കൂലി പണിക്കാരനായ അച്ഛന് സന്തോഷിനും അമ്മ പ്രിയയ്ക്കും സഹോദരന് ഗൗതം കൃഷ്ണയ്ക്കും ഗൗരി മത്സരത്തില്‍ പങ്കെടുത്താല്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പു മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അപേക്ഷ നല്‍യിരുന്നു. എന്നാലിതുവരെയും ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. റൈഫിള്‍ ഷൂട്ടിംഗിൽ ഭാവി വാഗ്ദാനമാണ് ഗൗരി. നീറമണ്‍കര എന്‍എസ്എസ് വനിത കോളജില്‍ ഒന്നാം വര്‍ഷ മലയാള ബിരുദ വിദ്യാര്‍ഥിയാണ്.
കരമന ഗേള്‍സ് സ്കൂളില്‍ പ്ലസ്ടു കഴിഞ്ഞ ഗൗരി നേമം വിക്ടറി സ്കൂളില്‍ പഠിക്കുമ്പോള്‍തന്നെ കായിക മത്സരങ്ങളില്‍ തല്പരയായിരുന്നു. ചിത്രകാരിയും കൂടിയാണ്. ഹാന്‍ഡ് ബോള്‍ ടീമില്‍ അംഗമായിരുന്നു. കോളജ് തലത്തില്‍ എത്തിയപ്പോഴാണ് അച്ഛന്റെ പ്രേരണയില്‍ തമ്പാനൂരിലെ ഒരു അക്കാദമിയില്‍ റൈഫിള്‍ ഷൂട്ടിംഗ് പരിശീലനത്തിനു ഗൗരി ചേര്‍ന്നത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന നേമം നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശത്ത് താമസിക്കുന്ന ഗൗരിയും കുടുംബവും രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയുടെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ്.
Tags : rifle shooting championship. Nattuvishesham DistrictNews DeepikaNews