x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സി​ന്‍റെ തൂലി​ക പ്ര​കൃ​തി​യെ തലോടുന്പോൾ

സ്വ​ന്തം ലേ​ഖി​ക
Published: November 9, 2026 02:39 AM IST | Updated: November 9, 2026 02:39 AM IST

തി​രുവനന്തപുരം: ​മു​റി​വു​ണ​ക്കു​ന്ന ഔ​ഷ​ധ​ഗു​ണ​മു​ള്ള മു​റി​കൂ​ട്ടി ഇ​ല​ക​ൾ​ക്ക് വ​യ​ല​റ്റ് നി​റ​മാ​ണ്. ഇ​വ അ​ര​ച്ചാ​ണ് പെ​ട്രി​യ പൂ​ക്ക​ൾ​ക്കു നി​റം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ൾ​ബ​റി​യു​ടെ ഇ​ല​ക​ൾ അ​ര​ച്ച് പെ​ട്രി​യ ചെ​ടി​യു​ടെ ഇ​ല​ക​ൾ തീ​ർ​ത്തി​രി​ക്കു​ന്നു. ര​ക്ത​ച​ന്ദ​നം ചാ​ലി​ച്ച് പൂ​ക്ക​ൾ​ക്കു ന​ടു​വി​ലെ കേ​സ​രാ​ഗ്രം തീ​ർ​ത്ത​തോ​ടെ ഉ​ദ്യാ​ന​ത്തി​ൽ പെ​ട്രി​യ പൂ​ക്ക​ൾ വി​ട​ർ​ന്നു നി​ൽ​ക്കു​ന്ന അ​തേ സൗ​ന്ദ​ര്യം! ഇ​ല​ക​ളു​ടെ നേ​ർ​ത്ത ഞ​ര​മ്പു​ക​ൾ തീ​ർ​ത്തി​രി​ക്കു​ന്ന​തു ക​രി​ക്ക​ട്ട കൊ​ണ്ടാ​ണ് എന്നു കൂ​ടി അ​റി​യു​ക. ഇ​ത് പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും ക​ലാ​വി​ദ്ധ​ഗ്‌​ധ​നു​മാ​യ ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സ് സൃ​ഷ്ടി​ച്ച പ്ര​കൃ​തി സൗ​ഹൃ​ദ പെ​യി​ന്‍റിംഗു​ക​ൾ. മ്യൂ​സി​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സി​ന്‍റെ "ബാ​ക്ക് ടു ​ദി റൂ​ട്സ്' എ​ന്ന ചി​ത്ര​ക​ലാ​പ്ര​ദ​ർ​ശ​നം അ​ക്ഷ​രാ​ർ​ഥത്തി​ൽ ന​മ്മു​ടെ വേ​രു​ക​ളി​ലേ​ക്കു​ള്ള മ​ട​ക്ക​മാ​ണ്.

ഫ്ലോ​റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്സ് ആ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ചേ​രാ​ത്ത, വി​ഷ​ര​ഹി​ത​മാ​യ നി​റ​ങ്ങ​ളും പേ​പ്പ​റു​ക​ളും കൊ​ണ്ടാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ൺ മെ​ന്റ​ൽ റി​ട്ടാ​ർ​ടേ​ഷ​നി​ൽ

(സി ഐ എംആ​ർ) നി​ന്നും വാ​ങ്ങു​ന്ന കു​ള​വാ​ഴ​യും പൂ​ക്ക​ളും മ​റ്റും കൊ​ണ്ടു​ണ്ടാ​ക്കി​യ പേ​പ്പ​റു​ക​ളി​ലാ​ണ് ഈ ​പ്ര​കൃ​തി​ദ​ത്ത​മാ​യ പെ​യി​ന്‍റിംഗു​ക​ൾ. പേ​പ്പ​റി​ൽ ചാ​ണ​കം ക​ല​ക്കി തേ​ച്ച് അ​വ ഉ​ണ​ങ്ങി​യ ശേ​ഷം അ​തി​ന്മേ​ൽ വേ​പ്പ് ക​റ പു​ര​ട്ടി​യാ​ണ് പൂ​ക്ക​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും പെ​യി​ന്‍റിംഗ് ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ​യ​ല​റ്റ്, ഇ​ളം ചു​വ​പ്പ് എ​ന്നീ നി​റ​ത്തി​ലെ മ​നോ​ഹ​ര​മാ​യ പൂ​ക്ക​ൾ നി​ർ​മിച്ച​ത് ചു​വ​ന്ന കാബേ​ജ്, ല​വ​ലോ​ലി​ക്ക, ക​രി​ക്ക​ട്ട എ​ന്നി​വ കൊ​ണ്ടാ​ണ് എ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സം.​ക​ടു​ക്, സ​വാ​ള​യു​ടെ തൊ​ലി, ഉ​ണ​ങ്ങി​യ പ്ലാ​വി​ല, നെ​ല്ലി​ക്ക​യു​ടെ ഇ​ല, മ​ഞ്ഞ​ൾ, നീ​ല അ​മ​രി, മൈ​ലാ​ഞ്ചി ഇ​ല​ക​ൾ അ​ങ്ങ​നെ നീ​ളു​ന്നു പ്ര​കൃ​തി​യി​ൽ നി​ന്നും ക​ണ്ടെ​ടു​ക്കു​ന്ന ചി​ത്ര​ര​ച​ന കൂ​ട്ടു​ക​ൾ.

2007 മു​ത​ൽ പ്ര​കൃ​തി സൗ​ഹൃ​ദ പെ​യി​ന്‍റിം​ഗു​ക​ളി​ൽ താ​ല്പ​ര്യ​മു​ള്ള ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സ് ഇ​ത്ത​ര​ത്തി​ലെ മൂ​ന്നു പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഇ​തി​നു മു​ൻ​പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ലാ​മ​ത്തെ പ്ര​ദ​ർ​ശ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി ഇ​ക്കോ ഫ്ര​ണ്ട്ലി പെ​യി​ന്‍റിംഗു ക​ളു​ടെ ഗ​വേ​ഷ​ണ​ത്തി​ലാ​ണ് ചി​ത്ര​കാ​ര​ൻ. പാ​ലോ​ട് ട്രോ​പ്പി​ക്ക​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​മാ​ത്യു ദാ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വ​ത​ന്ത്ര​മാ​യ ഗ​വേ​ഷ​ണം. ഡോ. ​എം.​ജി.​ ശ​ശി​ഭൂ​ഷ​ൻ, ഡോ.​ പീ​താം​ബ​ര​ൻ, ഡോ.​ മു​രു​ക​ൻ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും ഉ​ണ്ട്. പ്ര​കൃ​തി​ദ​ത്ത​മാ​യ വ​സ്തു​ക്ക​ൾ കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന പെ​യി​ന്‍റിംഗുക​ളു​ടെ നി​ല​നി​ൽ​പ്പും ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സി​ന്‍റെ 60 പെ​യി​ന്‍റിംഗുക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ഇ​തു​കൂ​ടാ​തെ ശി​ഷ്യ​രു​ടെ 22 ചി​ത്ര​ങ്ങ​ളും കാ​ണാം. പ്ര​ശ​സ്ത ച​രി​ത്ര പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ.​ എം.​ജി. ശ​ശി​ഭൂ​ഷ​ൻ ഇ​ന്ന​ലെ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​മാ​ത്യു ദാ​ൻ, ഷി​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കാ​ഞ്ഞി​രം​പാ​റ ര​വി സം​വി​ധാ​നം ചെ​യ്ത ഫ്ലോ​റ, പ്ര​കൃ​തി​യെ ത​ഴു​കി ഒ​രു വ​ർ​ണപ്ര​പ​ഞ്ചം എ​ന്ന ഡോ​ക്യു​മെ​ന്‍റ​റിയു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പ്ര​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച വ​രെ നീ​ളും. ദി​വ​സ​വും രാ​വി​ലെ പ​തി​നൊ​ന്ന് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന സ​മ​യം.

Tags : Pen Caressing Nature Nattuvishesham DistrictNews DeepikaNews

Recent News

Corehub Up