x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഇ​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ്ഡെസ്ക്
Published: November 9, 2026 02:27 AM IST | Updated: November 9, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഇ​ന്നു ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​ത്തി​നും ന​ഗ​ര​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

 

ഇ​ന്നു​ച്ച​ക​ഴി​ഞ്ഞു ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍​ക്കു ന​ഗ​ര​ത്തി​ലേ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്ന് എം​സി റോ​ഡ് വ​ഴി വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ളാ​യി​ക്കാ​ട് ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍​നി​ന്ന് തി​രി​ഞ്ഞ് റെ​യി​ല്‍​വേ ജം​ഗ്ഷ​നി​ലെ​ത്തി കു​രി​ശും​മൂ​ട്, തെ​ങ്ങ​ണ, ഞാ​ലി​യാ​കു​ഴി, പു​തു​പ്പ​ള്ളി, മ​ണ​ര്‍​കാ​ട് വ​ഴി പോ​ക​ണം.

നാ​ട്ട​കം ഭാ​ഗ​ത്തു​നി​ന്ന് എം​സി റോ​ഡ് വ​ഴി വ​രു​ന്ന ക​ഞ്ഞി​ക്കു​ഴി, മ​ണ​ര്‍​കാ​ട്, പു​തു​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ മ​ണി​പ്പു​ഴ ജം​ഗ്ഷ​നി​ല്‍​നി​ന്ന് വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് ക​ടു​വാ​ക്കു​ളം, കൊ​ല്ലാ​ട് വ​ഴി പോ​ക​ണം. മ​ണി​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ കോ​ടി​മ​ത​യി​ലെ​ത്തി സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ച് തി​രി​കെ പോ​ക​ണം.

ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പ​ട്ടി​ത്താ​നം ക​വ​ല​യി​ല്‍​നി​ന്ന് തി​രി​ഞ്ഞ് തി​രു​വ​ഞ്ചൂ​ര്‍, മ​ണ​ര്‍​കാ​ട്, പു​തു​പ്പ​ള്ളി വ​ഴി പോ​ക​ണം.

ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ വ​ട്ട​മൂ​ട് ജം​ഗ്ഷ​നി​ല്‍​നി​ന്ന് തി​രി​ഞ്ഞ് ക​ഞ്ഞി​ക്കു​ഴി വ​ഴി പോ​ക​ണം.

ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ്വ​കാ​ര്യ ബ​സു​ക​ള്‍ ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍, ശീ​മാ​ട്ടി റൗ​ണ്ട്, സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ വ​ഴി തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി തി​രി​കെ പോ​ക​ണം.

ചാ​ലു​കു​ന്ന് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ​ത്തി ശീ​മാ​ട്ടി റൗ​ണ്ട്, സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ വ​ഴി തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി തി​രി​കെ പോ​ക​ണം.

തി​രു​വാ​ര്‍​പ്പ്, തി​രു​വാ​തു​ക്ക​ല്‍, കാ​രാ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ബ​സു​ക​ള്‍ തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി തി​രി​കെ പോ​ക​ണം.

മ​ണ​ര്‍​കാ​ട് ഭാ​ഗ​ത്തു​നി​ന്ന് ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ മ​ണ​ര്‍​കാ​ട് ജം​ഗ്ഷ​നി​ല്‍​നി​ന്ന് പു​തു​പ്പ​ള്ളി, തെ​ങ്ങ​ണ വ​ഴി പോ​ക​ണം. ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ഞ്ചൂ​ര്‍, പേ​രൂ​ര്‍ വ​ഴി പോ​ക​ണം.

കെ​കെ റോ​ഡ് വ​ഴി വ​രു​ന്ന നാ​ട്ട​കം, ചി​ങ്ങ​വ​നം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ക​ഞ്ഞി​ക്കു​ഴി​യി​ല്‍​നി​ന്ന് തി​രി​ഞ്ഞ് കൊ​ല്ലാ​ട്, ക​ടു​വാ​ക്കു​ളം വ​ഴി പോ​ക​ണം.

കെ​കെ റോ​ഡ് വ​ഴി വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി ശീ​മാ​ട്ടി റൗ​ണ്ട്, ശാ​സ്ത്രി റോ​ഡ്, ലോ​ഗോ​സ് ജം​ഗ്ഷ​ന്‍ വ​ഴി തി​രി​കെ പോ​ക​ണം.

പൊ​ന്‍​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഐ​ഡ ജം​ഗ്ഷ​ന്‍, മ​ണി​പ്പു​ഴ, ദി​വാ​ന്‍ ക​വ​ല, ക​ടു​വാ​ക്കു​ളം, പു​തു​പ്പ​ള്ളി, മ​ണ​ര്‍​കാ​ട് വ​ഴി പോ​ക​ണം.

Tags : gathagatha niyatranam Nattuvishesham DistrictNews

Recent News

Corehub Up