x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ: പ​ട​ക്കവി​പ​ണി​ നനഞ്ഞു; ആ​ഘോ​ഷ​ങ്ങ​ളും

വെബ്ഡെസ്ക്
Published: November 9, 2026 02:33 AM IST | Updated: November 9, 2026 02:33 AM IST

പേ​രൂ​ർ​ക്ക​ട: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ നി​ല​നി​ന്ന ശ​ക്ത​മാ​യ മ​ഴ പ​ട​ക്ക വി​പ​ണി​യെ​യും ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളെ​യും പി​ന്നോ​ട്ട​ടി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യ​ത്തു ദീ​പാ​വ​ലി ആ​ഘോ​ഷ വേ​ള​യി​ൽ മ​ഴ ഒ​ഴി​ഞ്ഞു നി​ന്നി​രു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ ന്യൂ​ന​മ​ർ​ദ​വും വി​ട്ടു​മാ​റാ​ത്ത തു​ലാ​വ​ർ​ഷ​വും ആ​ഘോ​ഷ​ങ്ങ​ളു​ടെ ശോ​ഭ കെ​ടു​ത്തി.

ദീ​പാ​വ​ലി​യു​ടെ ത​ലേ​ദി​വ​സ​മാ​യ ന​വം​ബ​ർ ഏ​ഴി​നും രാ​ത്രി ഇ​ട​വി​ട്ട് മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏഴുമു​ത​ൽ ശ​ക്ത​മാ​യ മ​ഴ ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. ന​വം​ബ​ർ ഏ​ഴി​നും എ​ട്ടി​നും ആ​ണ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ന​ട​ന്നത്. പൂ​ത്തി​രി ക​ത്തി​ക്ക​ലും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ഈ ​ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നടക്കു മെന്ന​തി​നാ​ൽ നി​ന​ച്ചി​രി​ക്കാ​തെ ഉ​ണ്ടാ​യ മ​ഴ ജ​ന​ങ്ങ​ളെ ഏറെ ബു​ദ്ധി​മു​ട്ടി​ച്ചു. ‌ഒ​രാ​ഴ്ച മു​മ്പു ത​ന്നെ പ​ട​ക്ക​ങ്ങ​ൾ വാ​ങ്ങി സ്റ്റോ​ക്ക് ചെ​യ്തു വ​ച്ച​വ​രും വി​ഷ​മം വൃ​ത്ത​ത്തി​ലാ​യി. ത​ണു​പ്പു​കൊ​ണ്ടു കു​തി​ർ​ന്നു​പോ​യ പട​ക്ക​ങ്ങ​ൾ പി​ന്നീ​ട് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര പ്രാ​ന്ത​ങ്ങ​ളി​ലും ഒ​രു​പോ​ലെ മ​ഴ​യു​ണ്ടാ​യ​തും ജ​ന​ങ്ങ​ളെ വ​ല​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഗ്രാ​മപ്ര​ദേ​ശ​ങ്ങ​ളി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷം പ്ര​കാ​ശ​പൂ​ർ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം മ​ഴ ഇ​ട​വി​ട്ടു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പെ​യ്ത​ത് ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നി​ട്ടി​റ​ക്കു​ന്ന കു​ട്ടി​ക​ളെ വ​രെ ദു​രി​ത​ത്തി​ലാ​ക്കി. വ​ലി​യ ബോ​ക്സു​ക​ളി​ൽ ല​ഭി​ക്കു​ന്ന പ​ട​ങ്ങ​ൾ ഒ​രേ​സ​മ​യം 15 മി​നി​റ്റോ​ളംനി​ന്ന് പൊ​ട്ടു​ന്ന​വ​യാ​ണ്. ഇ​വ വ​യ്ക്ക​ണ​മെ​ങ്കി​ൽ അ​ത്ര​യും സ​മ​യം മ​ഴ മാ​റി നി​ൽ​ക്ക​ണം.

ചെ​റി​യ രീ​തി​യി​ൽ പ്ര​കാ​ശം പ​ര​ത്തു​ന്ന പൂ​ത്തി​രി​യും ത​റ​ച്ച​ക്ര​വും പോ​ലെ​യു​ള്ള പ​ട​ക്ക​ങ്ങ​ൾ മാ​ത്ര​മേ വീ​ടി​ന്‍റെ മുറ്റത്ത് ഉപയോഗിക്കാൻ സാ​ധി​ച്ചുള്ളൂ. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യു​ണ്ടാ​യ​തി​നാ​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ശോ​ഭ കെ​ട്ടു . അ​തേ​സ​മ​യം സ്ഥ​ല​സൗ​ക​ര്യ​മു​ള്ള ഫ്ലാ​റ്റു​ക​ളി​ലും മ​റ്റും ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ന​ട​ന്നു. ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച ശ​ക്ത​മാ​യ മ​ഴ നി​ല​നി​ന്നു എ​ങ്കി​ലും രാ​ത്രി ഒന്പതിനു ശേ​ഷം അ​പൂ​ർ​വ​മാ​യി പ​ട​ക്കം പൊ​ട്ടു​ന്ന​തും ദൃ​ശ്യ​മാ​യി.

Tags : Heavy rain Nattuvishesham DistrictNews DeepikaNews

Recent News

Corehub Up