x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​ക്കം പെ‍ാ​ട്ടി​ച്ച​തി​നെത്തുട​ർ​ന്ന് സം​ഘ​ർ​ഷ​ം: രണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു

വെബ്ഡെസ്ക്
Published: November 9, 2026 02:35 AM IST | Updated: November 9, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ​ങ്ങാ​ട്: പ​ട​ക്കം പെ‍ാ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ രണ്ടുപേർക്കു വെട്ടേറ്റു. സി​പി​ഐ നേ​താ​വ് വി​നോ​ദി​നും എ​തി​ർ​ഭാ​ഗ​ത്തെ സു​നി​ക്കുമാണു വെട്ടേറ്റത്. ജൂ​ബി​ലി ന​ഗ​റി​ൽ ശ​നിയാ ഴ്ച രാ​ത്രിയായിരുന്നു സംഭവം. വി​നോ​ദി​ന്‍റെ ഭാ​ര്യ പി​താ​വ് വി​ജ​യ​രാ​ജി​ന്‍റെ വീ​ടി​ന​ടു​ത്തു പ​ട​ക്കം പെ‍ാ​ട്ടി​ച്ച​പ്പോ​ഴുണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേക്കെത്തിയത്.

ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ വി​നോ​ദ് വെ​ട്ടു​ക​ത്തി​യു​മാ​യി സ​മീ​പ​ത്തെ സു​നി​യു​ടെ വീ​ട്ടി​ലെ​ത്തി സു​നി​യെ ആ​ക്ര​മി​ച്ചു. ഇൗ ​സ​മ​യം സു​നി​ക്കൊപ്പമു​ണ്ടാ​യി​രു​ന്ന ലാ​ലു​വും കൂ​ട്ട​രും വി​നോ​ദി​നെ​യും വെ​ട്ടി​യ​താ​യും വ​ട്ട​പ്പാ​റ പെ‌ാ​ലീ​സ് പ​റ​ഞ്ഞു. വി​നോ​ദ് പ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സു​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. വി​നോ​ദി​നെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടുത്തു. സു​നി​യെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​മെ​ന്നു പെ‌ാ​ലീ​സ് അ​റി​യി​ച്ചു.

Tags : Two people hacked Nattuvishesham DistrictNews DeepikaNews

Recent News

Corehub Up