കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കോട്ടയം നഗരത്തില്‍ ഇന്നു ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നഗരത്തിലൂടെയുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.
ഇന്നുച്ചകഴിഞ്ഞു ഭാരവാഹനങ്ങള്‍ക്കു നഗരത്തിലേക്കു പ്രവേശനം അനുവദിക്കില്ല.
ചങ്ങനാശേരി ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന വലിയ വാഹനങ്ങള്‍ ളായിക്കാട് ബൈപാസ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് റെയില്‍വേ ജംഗ്ഷനിലെത്തി കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട് വഴി പോകണം.
നാട്ടകം ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന കഞ്ഞിക്കുഴി, മണര്‍കാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം. മണിപ്പുഴ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ കോടിമതയിലെത്തി സര്‍വീസ് അവസാനിപ്പിച്ച് തിരികെ പോകണം.
കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളില്‍നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പട്ടിത്താനം കവലയില്‍നിന്ന് തിരിഞ്ഞ് തിരുവഞ്ചൂര്‍, മണര്‍കാട്, പുതുപ്പള്ളി വഴി പോകണം.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ വട്ടമൂട് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകള്‍ ബേക്കര്‍ ജംഗ്ഷന്, ശീമാട്ടി റൗണ്ട്, സെന്‍ട്രല്‍ ജംഗ്ഷന് വഴി തിരുനക്കര ബസ് സ്റ്റാന്‍ഡിലെത്തി തിരികെ പോകണം.
ചാലുകുന്ന് ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകളും ബേക്കര്‍ ജംഗ്ഷനിലെത്തി ശീമാട്ടി റൗണ്ട്, സെന്‍ട്രല്‍ ജംഗ്ഷന് വഴി തിരുനക്കര ബസ് സ്റ്റാന്‍ഡിലെത്തി തിരികെ പോകണം.
തിരുവാര്‍പ്പ്, തിരുവാതുക്കല്‍, കാരാപ്പുഴ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ തിരുനക്കര ബസ് സ്റ്റാന്‍ഡിലെത്തി തിരികെ പോകണം.
മണര്‍കാട് ഭാഗത്തുനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണര്‍കാട് ജംഗ്ഷനില്‍നിന്ന് പുതുപ്പള്ളി, തെങ്ങണ വഴി പോകണം. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂര്‍, പേരൂര്‍ വഴി പോകണം.
കെകെ റോഡ് വഴി വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍നിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.
കെകെ റോഡ് വഴി വരുന്ന സ്വകാര്യ ബസുകള്‍ തിരുനക്കര ബസ് സ്റ്റാന്‍ഡിലെത്തി ശീമാട്ടി റൗണ്ട്, ശാസ്ത്രി റോഡ്, ലോഗോസ് ജംഗ്ഷന് വഴി തിരികെ പോകണം.
പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ ഐഡ ജംഗ്ഷന്, മണിപ്പുഴ, ദിവാന് കവല, കടുവാക്കുളം, പുതുപ്പള്ളി, മണര്‍കാട് വഴി പോകണം.