Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rifle Shooting Championship.

Thiruvananthapuram

മു​ഖ്യ​മ​ന്ത്രി ക​നി​ഞ്ഞാ​ല്‍ ഗൗ​രി​ക്ക് റൈ​ഫി​ള്‍ ഷൂ​ട്ടി​ംഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാം

നേ​മം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് സ്വ​ര്‍​ണ മെ​ഡ​ല്‍ ഉ​ള്‍​പ്പ​ടെ നേ​ടി കേ​ര​ള​ത്തി​നു ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റി​യ നേ​മം പൊ​ന്നു​മം​ഗ​ലം ന​ഗ​രം​കോ​ട് ലെ​യിൻ മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ ഗൗ​രി സ​ന്തോ​ഷ്. നി​ര്‍​ധ​ന കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച ഗൗ​രി റൈ​ഫി​ള്‍ ഷൂ​ട്ടി​ംഗ് ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ നി രവധി മെ​ഡ​ലു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ള്ള ഗൗ​രി​ക്ക് പു​തി​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍. പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ച്ച​പ്പോ​ള്‍ ഈ ​കാ​യി​ക താ​ര​ത്തി​ന് അ​തി​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി ഇ​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്രത​ന്നെ മു​ട​ങ്ങു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം. കൂ​ലി പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​ന്‍ സ​ന്തോ​ഷി​നും അ​മ്മ പ്രി​യ​യ്ക്കും സ​ഹോ​ദ​ര​ന്‍ ഗൗ​തം കൃ​ഷ്ണ​യ്ക്കും ഗൗ​രി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ വി​ജ​യി​ക്കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കുമു​മ്പു മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍ക്ക​ണ്ട് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷ ന​ല്‍​യി​രു​ന്നു. എ​ന്നാ​ലി​തു​വ​രെ​യും ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. റൈ​ഫി​ള്‍ ഷൂ​ട്ടി​ംഗിൽ ഭാ​വി വാ​ഗ്ദാ​ന​മാ​ണ് ഗൗ​രി. നീ​റ​മ​ണ്‍​ക​ര എ​ന്‍​എ​സ്എ​സ് വ​നി​ത കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ മ​ല​യാ​ള ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.

ക​ര​മ​ന ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു ക​ഴി​ഞ്ഞ ഗൗ​രി നേ​മം വി​ക്ട​റി സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ത​ന്നെ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ ത​ല്പ​ര​യായിരുന്നു. ചി​ത്ര​കാ​രി​യും കൂ​ടി​യാ​ണ്. ഹാ​ന്‍​ഡ് ബോ​ള്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. കോ​ള​ജ് ത​ല​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍റെ പ്രേ​ര​ണ​യി​ല്‍ ത​മ്പാ​നൂ​രി​ലെ ഒ​രു അ​ക്കാ​ദ​മി​യി​ല്‍ റൈ​ഫി​ള്‍ ഷൂ​ട്ടിംഗ് പ​രി​ശീ​ല​ന​ത്തി​നു ഗൗ​രി ചേ​ര്‍​ന്ന​ത്. ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടു​ന്ന പ്ര​ദേശ​ത്ത് താ​മ​സി​ക്കു​ന്ന ഗൗ​രി​യും കു​ടും​ബ​വും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എം​എ​ല്‍എ​യു​ടെ സ​ഹാ​യം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

Latest News

Corehub Up