പ്രതീകാത്മക ചിത്രം
പോത്തൻകോട്: പോന്നൻ കോട് ജംഗ്ഷനു സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ കയറ്റികൊണ്ടിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പിടികൂടി.
ഒരു കോടി രൂപയിൽ അധികം വിപണി മൂല്യമുള്ള ശംഭു, കൂൾ, ഗണേഷ് എന്നിവയാ ണു പിടികൂടിയത്. വെമ്പായം കന്യാകുളങ്ങര മേലെപാക്കാൻ വിളാകത്തു വീട്ടിൽ ഷംനാദിനെ പിടികൂടി പോത്തൻകോട് പൊലിസിൽ ഏൽപ്പിച്ചു. കിളിമാനൂർനിന്നും പുകയില ഉത്പ്പന്നങ്ങളുമായി മലപ്പുറം കൊണ്ടോട്ടി തുറയ്ക്കൽ കൊളപ്പുള്ളി വീട്ടിൽ അബ്ദുൽ അസീസിനെ ഡാൻസാഫ് സംഘം പിടികൂടി കിളിമാനൂർ പോലീസിൽ ഏൽപ്പിച്ച് കേസ് രജിസ്റ്റർ ചെയ്തു.
ഓപ്പറേഷൻ തൂഫാൻ വഴി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തൻ കാണിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം പോത്തൻകോടും കിളിമാനൂരും ഒരേ സമയത്ത് നടത്തിയ റെയിഡിൽ ആണ് ഇവരെ പിടികൂടിയത്.
ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട്, പോത്തൻകോട്, നെടുമങ്ങാട് മേഖലകളിൽ ചെറുകിട വ്യാപാരികൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത് ഇപ്പോൾ പിടിയിലായ ഷംനാദ് ആയിരുന്നു. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി റോബർട്ട് ജോണിയുടെ നേതൃത്വത്തിൽ പോത്തൻകോട് പൊലിസ് ഇൻസ്പെക്ടർ സുനിൽ ഗോപി ടീ മിനു നേതൃത്വം നൽകി.
Tags : narcotic products Nattuvishesham DistrictNews DeepikaNews