സുമേഷ്
വെള്ളറട: ആറു വയസുകാരിക്കുനേരെ സ്ഥിരമായി ലൈംഗിക ചേഷ്ട കാണിക്കുന്നു എന്ന പരാതിയില്‍ യുവാവിനെ പൊലിസ് പിടികൂടി. അമ്പൂരി പഞ്ചായത്തില്‍ കൂട്ടപ്പു അമ്മദാ കോളനിയില്‍ സുരേഷ് ഭവനില്‍ സുമേഷ് (31) ആണ് പൊലിസിന്റെ പിടിയിലായത്.
കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ വെള്ളറട പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. എസ്എച്ച്ഒ മനോജ്, എഎസ്ഐ രവികുമാര്‍, സിവില്‍ പൊലിസുകാരായ അനി, അനീഷ്, പ്രണവ് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags : Man arrested Nattuvishesham DistrictNews DeepikaNews