x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പേ​ക്ഷ​ക​രെ വ​ട്ടം​ക​റ​ക്കി കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ഓ​ഫി​സ്

വെബ്ഡെസ്ക്
Published: November 9, 2026 02:02 AM IST | Updated: November 9, 2026 02:02 AM IST

ഉദ്യോഗസ്ഥർക്ക് മെല്ലെപ്പോക്ക് നയം

കാ​ട്ടാ​ക്ക​ട: അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​ന്‍​വ​ഴി​യാ​ക്കി​യി​ട്ടും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​നും സേ​വ​നം ല​ഭി​ക്കാ​നും താ​ലൂ​ക്ക് ഓ​ഫി​സ് ക​യ​റി​യി​റ​ങ്ങി മ​ടു​ത്ത് ഭൂ ​ഉ​ട​മ​ക​ൾ. നാ​ലു മാ​സ​ങ്ങ​ള്‍ മു​മ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ധാ​ര​ങ്ങ​ള്‍ പോ​ലും പോ​ക്കു​വ​ര​വു ചെ​യ്ത് ന​ല്‍​കാ​തെ ഭൂ​ഉ​ട​മ​ക​ളെ വ​ട്ടം​ചു​റ്റി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ഓ​ഫി​സി​ലാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ദു​ര​വ​സ്ഥ നേ​രി​ടു​ന്ന​ത്.

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ല്‍ ഭൂ​മി​കൈ​മാ​റ്റം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷം കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക് അ​യ​യ്ക്കു​ന്ന രേ​ഖ​ക​ളാ​ണ് പോ​ക്കു​വ​ര​വ് ന​ട​പ​ടി നീ​ളു​ന്ന​തു​മൂ​ലം ഭൂ​വു​ട​മ​ക​ളെ വ​ല​യ്ക്കു​ന്ന​ത്. പോ​ക്കു​വ​ര​വു ചെ​യ്യേ​ണ്ട ആ​ധാ​രം, മു​ന്നാ​ധാ​രം തു​ട​ങ്ങി​യ സ​ക​ല​രേ​ഖ​ക​ളും താ​ലൂ​ക്കാ​ഫി​സി​ല്‍ നേ​രി​ട്ടെ​ത്തി​ച്ചു കാ​ണി​ച്ചെ​ങ്കി​ലേ പോ​ക്കു​വ​ര​വ് ചെ​യ്തു ന​ല്‍​കൂ​വെ​ന്ന വാ​ശി​യി​ലാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍. രേ​ഖ​ക​ളു​മാ​യെ​ത്തു​ന്ന​വ​ര്‍ ദി​വ​സ​ങ്ങ​ളോ​ളം ക​യ​റി​യി​റ​ങ്ങ​ണം.

സേ​വ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ കാ​ലു​പി​ടി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ വി​ളി​ച്ചു​വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ര​ഹ​സ്യ​മാ​യി കാ​ണ​ണം. ഭൂ​മി​കൈ​മാ​റ്റ ര​ജി​സ്ട്രേ​ഷ​നും പോ​ക്കു​വ​ര​വ് ന​ട​പ​ടി​ക​ളും വേ​ഗ​ത്താ​ലാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ഓ​ഫി​സി​ല്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തോ​ടു ചി​ല​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു തീ​രെ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന രീ​തി​യാ​ണു​ള്ള​ത്. അ​പേ​ക്ഷ​ക​രെ വി​ളി​ച്ചു​വ​രു​ത്ത​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല​പ്പോ​ഴും സീ​റ്റി​ല്‍ കാ​ണാ​റി​ല്ല. ലീ​വ്, സ്ഥ​ല പ​രി​ശോ​ധ​ന തു​ട​ങ്ങി കാ​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നാ​യി പ​റ​യു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ന്‍ സീ​റ്റി​ലു​ണ്ടെ​ങ്കി​ല്‍ നെ​റ്റി​ല്ല, സൈ​റ്റി​ല്ല തു​ട​ങ്ങി കാ​ര​ണ​ങ്ങ​ള്‍ കാ​ട്ടി മ​ട​ക്കി അ​യ​യ്ക്കും. ഇ​ത്ത​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഹാ​രം കാ​ണാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

ഭൂ​മി​യു​ടെ വി​സ്തീ​ര്‍​ണ വ്യ​ത്യാ​സം, ക​രം അ​ട​യ്ക്കു​ന്ന പേ​രി​ലെ പി​ശ​ക്, സ​ർ​വേ ന​മ്പ​രു​ക​ളു​ടെ പി​ഴ​വ് എ​ന്നീ പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​ര​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് , അ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​ഗ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി നി​ര​വ​ധി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കി​ട്ടാ​നാ​യും അ​പേ​ക്ഷ​ക​ര്‍ നെ​ട്ടോ​ട്ട​മാ​ണ്.

Tags : Kattakkada Taluk Office Nattuvishesham DistrictNews DeepikaNews

Recent News

Corehub Up