x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാല മാർക്കറ്റിൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

വെബ്ഡെസ്ക്
Published: November 9, 2026 01:52 AM IST | Updated: November 9, 2026 01:52 AM IST

ചാ​ല മാ​ർ​ക്ക​റ്റി​ൽ നി​ന്നും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ൾ ചാ​ക്കി​ലാ​ക്കി​യ​ശേ​ഷം സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്നു.

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലി​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ചാ​ല മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി ക​ട​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് സ​മീ​പ​പ്ര​ദേ​ശ​ത്തെ സ്കൂ​ൾ കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഫോ​ർ​ട്ട് സി​ഐ ആ​ർ.​എ​സ്. ശ്രീ​കാ​ന്തി​നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ. ജോ​സ്ബി​ൻ രാ​ജ്, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ​ര​ത്, അ​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ല​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​റു ചാ​ക്കോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ആ​സാം സ്വ​ദേ​ശി​ക​ളാ​യ റൗ​സു​ൽ ഇ​സ്‌​ലാം, മു​ജീ​ബ് റ​ഹ്മാ​ൻ, രാ​മാ​നു​ജ എ​ന്നി​വ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു കേ​ര​ള​ത്തി​ലേ​ക്കു ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഫോ​ർ​ട്ട് പൊ​ലി​സ് അ​റി​യി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ട്രെ​യി​നു​ക​ൾ വ​ഴി ചാ​ക്കു​ക​ളി​ലാ​ക്കി​യ ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നും അ​തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ശേ​ഷം ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി​യെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. ഇ​തി​നു​വേ​ണ്ടി ഇ​വ​ർ വീ​ടു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​റു​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു അ​ന്വേ​ഷി​ച്ചു ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : Chala Market Nattuvishesham DistrictNews DeepikaNews

Recent News

Corehub Up