x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ടി​ക്ക​ട​യി​ല്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാലം ചുവപ്പുനാടയിൽ കുരുങ്ങി

വെബ്ഡെസ്ക്
Published: November 9, 2026 01:40 AM IST | Updated: November 9, 2026 01:40 AM IST

കൂ​ട്ടി​ക്ക​ട റെ​യി​ല്‍​വേ സ്‌റ്റേഷ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍.

കൊ​ട്ടി​യം : കൂ​ട്ടി​ക്ക​ട​യി​ല്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാലം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ചു​വ​പ്പു​നാ​ട​യി​ല്‍ കു​രു​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ ദു​രി​ത​ത്തി​ന് ഉ​ട​നേ​യൊ​ന്നും അ​വ​സാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. റെ​യി​ല്‍​വേ വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ട് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ല.

ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. കോ​ർപ​റേ​ഷ​നോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന കൂ​ട്ടി​ക്ക​ട ഏ​റെ ജ​ന​ത്തി​ര​ക്കേ​റി​യ ക​വ​ല​യാ​ണ്. നാ​ല് ഭാ​ഗ​ത്ത് നി​ന്നെ​ത്തു​ന്ന റോ​ഡു​ക​ള്‍ സം​ഗ​മി​ക്കു​ന്ന​തും കൂ​ട്ടി​ക്ക​ട​യി​ലെ വ​ള​വും കാ​ര​ണം പ​ല​പ്പോ​ഴും അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം റെ​യി​ല്‍​വേ ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​തി​നാ​ല്‍ കൂ​ട്ടി​ക്ക​ടപാ​ത നി​ശ്ച​ല​മാ​കു​ന്നു. പ​ല​പ്പോ​ഴും അ​മ്മാ​ച്ച​ന്‍ മു​ക്ക് വ​രെ​യും അ​രി​വാ​ള്‍ മു​ക്കുവ​രെ​യും പീ​ഠി​ക മു​ക്കുവ​രെ​യും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ളും. ഗേ​റ്റി​നു​ള്ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങു​ന്ന​ത് കാ​ര​ണം ഗേ​റ്റ​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന​തോ​ടെ സി​ഗ്‌​ന​ല്‍ ല​ഭി​ക്കാ​തെ ട്രെ​യി​നു​ക​ള്‍ നി​ര​വ​ധി ത​വ​ണ ഗേ​റ്റി​ന് സ​മീ​പം നി​റു​ത്തി​യി​ടേ ണ്ടി​വ​രു​ന്ന​തും പ​തി​വാ​കു​ന്നു. പാ​ത​യി​ലൂ​ടെ ട്രെ​യി​ന്‍ ക​ട​ന്നു​വ​രു​ന്ന​ത് ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​കു​ന്ന യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്. കൂ​ട്ടി​ക്ക​ട​യി​ലെ റെ​യി​ല്‍​വേ സി​ഗ്‌​ന​ല്‍ സം​വി​ധാ​നം മ​യ്യ​നാ​ട് നി​ന്നു പ​ര​വൂ​രി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ നാ​ലും അ​ഞ്ചും ട്രെ​യി​നു​ക​ള്‍ വ​രെ ക​ട​ന്നു​പോ​യെ​ങ്കി​ലേ ഗേ​റ്റ് തു​റ​ക്കു​ന്നു​ള്ളൂ.

വ​ര്‍​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​ന്‍ നി​ര​വ​ധി ശ്ര​മ​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​ടു​വി​ല്‍ മേ​ലപ്പാല​ത്തി​ന് അ​നു​മ​തി ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.

സ്ഥ​ലം അ​ള​ന്ന് മാ​പ്പിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി. മേ​ല്‍​പ്പാ​ല​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ളാ​യി​ല്ല. സ്ഥ​ല​മു​ട​മ​ക​ളാ​യ വ്യാ​പാ​രി​ക​ള്‍​ക്ക് ക​ച്ച​വ​ടം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നോ മ​റ്റ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്താ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തി​ന് പ​ണ​വും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഉ​ട​മ​ക​ളു​ടെ ജീ​വി​തം വ​ഴി​മു​ട്ടി നി​ല്‍​ക്കു​ക​യാ​ണ്.
റെ​യി​ല്‍​വേ മേ​ലപ്പാല​ത്തി​നാ​യി സ്ഥ​ലം വി​ജ്ഞാ​പ​നം ചെ​യ്ത​തി​നാ​ല്‍ സ്ഥ​ലം വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. സ്ഥ​ലം ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ ത​ന്നെ വീ​ടു​ക​ള്‍ മാ​റി പോ​യ​വ​രു​മു​ണ്ട്. ഇ​വ​ര്‍​ക്കൊ​ന്നും ഇ​തു​വ​രെ​യും ഏ​റ്റെ​ടു​ത്ത വ​സ്തു​വി​ന്റെ വി​ല ല​ഭി​ച്ചി​ട്ടി​ല്ല. വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്.

ഇ​ര​വി​പു​രം, മ​യ്യ​നാ​ട് വി​ല്ലേ​ജു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട 99.48 ആ​ര്‍. സ്ഥ​ല​മാ​ണ് മേ​ല്‍​പ്പാ​ല​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ക. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍, പു​ന​ര​ധി​വാ​സം എ​ന്നി​വ​യു​ടെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്‌ടര്‍ (എ​ല്‍​എ) നേ​രി​ട്ട് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ര​ധി​വാ​സ പു​നഃ​സ്ഥാ​പ​ന പാ​ക്കേ​ജ് ത​യാ​റാ​ക്കി​യ​ത്.

ഇ​തു​പ്ര​കാ​രം, 96,12,000 രൂ​പ​യാ​ണ് ന​ഷ്്‌ടപ​രി​ഹാ​ര ഇ​ന​ത്തി​ല്‍ ന​ല്‍​കു​ക. വീ​ട് ന​ഷ്‌ടമാ​കു​ന്ന​വ​ര്‍, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ഷ്‌ടപ്പെ​ടു​ന്ന​വ​ര്‍, ചെ​റു​കി​ട വ്യാ​പാ​രം ഇ​ല്ലാ​താ​കു​ന്ന​വ​ര്‍, അ​വ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ന​ഷ്‌ടപ​രി​ഹാ​രം ല​ഭി​ക്കു​ക. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് മു​മ്പ് മൂ​ന്ന് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വി​ടെ തു​ട​രു​ന്ന​വ​ര്‍​ക്കാ​ണ് ന​ഷ്‌ടപ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​ത.

വീ​ട് ന​ഷ്‌ടപ്പെ​ടു​ന്ന 15 പേ​ര്‍​ക്ക് 4,60,000 രൂ​പ വീ​ത​വും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ര​ണ്ടു​പേ​ര്‍​ക്ക് ര​ണ്ടു​ല​ക്ഷം വീ​ത​വും ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന 17 പേ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ഇ​വ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന 17 പേ​ര്‍​ക്ക് 36,000 രൂ​പ വീ​ത​വു​മാ​ണ് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പു​റ​ത്തു​വ​ന്ന ക​ര​ടി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാം അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പം നാ​ട്ടു​കാ​രു​ടെ ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​യി.

നാ​ട്ടു​കാ​ര്‍ ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

കൊ​ട്ടി​യം : കൂ​ട്ടി​ക്ക​ട​യി​ല്‍ റെ​യി​ല്‍​വെ മേ​ല്‍​പ്പാല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചു പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ന്നു. ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യി സ​തീ​ഷ് കു​മാ​ര്‍ - ക​ണ്‍​വീ​ന​ര്‍, എ​സ്. ഷ​ബീ​ര്‍ - ചെ​യ​ര്‍​മാ​ന്‍, വി​ജ​യ​കു​മാ​ര്‍ - ട്ര​ഷ​റ​ര്‍എ​ന്നി​വ​രെ​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ട്ടി​ക്ക​ട നി​വാ​സി​ക​ളു​ടെ വ​ര്‍​ഷ​ങ്ങ​ള്‍ ആ​യി​ട്ടു​ള്ള ആ​വ​ശ്യ​മാ​ണ് റെ​യി​ല്‍​വേ മേ​ല്‍​പാ​ലം എ​ന്നു​ള്ള​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് നി​ല​വി​ല്‍ കൂ​ട്ടി​ക്ക​ട റെ​യി​ല്‍​വേ ഗേ​റ്റി​ല്‍. ഗേ​റ്റി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​രു​ന്ന രോ​ഗി​ക​ള്‍​ക്കും ഗേ​റ്റ് ത​ട​സ​മാ​യി ആ​പ​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സം മ​യ്യ​നാ​ട് റെ​യി​ല്‍​വേ ഗേ​റ്റ്അ​ച്ചി​ട്ട​പ്പോ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ലി​യ കു​രു​ക്കാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് എം​പി, എം​എ​ല്‍​എ ഉ​ള്‍​പ്പടെ​യു​ള്ള അ​ധി​കാ​രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യും മേ​ല്‍​പ്പാ​ലം പ​ണി​യാ​ന്‍ ഫ​ണ്ടു അ​നു​വ​ദി​ച്ച് പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നും കൂ​ട്ടി​ക്ക​ട മ​സ്ജി​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

 

 

 

 

Tags : Caught in Red Tape Nattuvishesham DistrictNews DeepikaNews

Recent News

Corehub Up