x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ലി​വേ​റ്റ​ഡ് ഫ്ലൈ ​ഓ​വ​ർ സാ​ധ്യ​ത പ​രി​ശോ​ധി​ക്കും: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

വെബ്ഡെസ്ക്
Published: November 9, 2026 01:31 AM IST | Updated: November 9, 2026 01:31 AM IST

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എംസി റോ​ഡി​ൽ വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മാ​ന​മാ​യ എ​ലി​വേ​റ്റ​ഡ് ഫ്ലൈ ​ഓ​വ​ർ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന തി​ര​ക്കും യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര​മാ​യ സാ​ങ്കേ​തി​ക പ​ഠ​നം ന​ട​ത്തം.കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് നി​ല​വി​ലു​ള്ള എം.​സി. റോ​ഡി​ന്‍റെ വി​ക​സ​ന​സാ​ധ്യ​ത​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്ന് എം​പി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ന​ഗ​ര​ത്തി​ലെ യ​ഥാ​ർ​ത്ഥ ഗ​താ​ഗ​ത​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ര​

മാ​വ​ധി പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി സാ​ങ്കേ​തി​ക സ​മി​തി രൂ​പീ​ക​രി​ക്കും. എ​ലി​വേ​റ്റ​ഡ് ഫ്ലൈ ​ഓ​വ​ർ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

വെ​ഞ്ഞാ​റ​മൂ​ട് മാ​തൃ​ക​യി​ൽ എം​സി റോ​ഡി​ന് മു​ക​ളി​ലൂ​ടെ എ​ലി​വേ​റ്റ​ഡ് ഫ്ലൈ ​ഓ​വ​ർ നി​ർ​മ്മി​ക്കാ​നാ​യാ​ൽ കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ലൂ​ടെ​യു​ള്ള ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന​തി​നൊ​പ്പം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും സാ​ധി​ക്കും.

 

Tags : Kodikunnil Suresh MP Nattuvishesham DistrictNews DeepikaNews

Recent News

Corehub Up