x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ടാ​റിം​ഗ് തു​ട​ങ്ങി

വെബ്ഡെസ്ക്
Published: November 9, 2026 01:27 AM IST | Updated: November 9, 2026 01:27 AM IST

ദേ​ശീ​യ​പാ​ത

കൊ​ല്ലം: മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ന്നു​വ​രു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ഒ​ന്നാം​ഘ​ട്ട ടാ​റിം​ഗ് (ബി​എം) തു​ട​ങ്ങി. ടാ​റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ഗീ​ക​മാ​യ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

പു​ന​ലൂ​രി​ലെ വാ​ള​ക്കോ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ടാ​റിം​ഗ് ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കും.ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ൽ​മു​ത​ൽ പു​ന​ലൂ​ർ ടി​ബി ജം​ഗ്ഷ​ൻ​വ​രെ ന​ട​ന്ന കു​ഴി​യ​ട​യ്ക്ക​ലി​നു തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ടാ​റിം​ഗ് ന​ട​ക്കു​ന്ന​ത്.

കോ​ട്ട​വാ​സ​ലി​ൽ​നി​ന്ന് പു​ന​ലൂ​ർ ദി​ശ​യി​ലേ​യ്ക്കാ​ണ് പ്ര​വൃ​ത്തി. കാ​ലാ​വ​സ്ഥ​യും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും അ​നു​കൂ​ല​മാ​യാ​ൽ ര​ണ്ടു​ദി​വ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​യേ​ക്കും. ടാ​റിം​ഗ് ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു​വ​രി​യി​ൽ ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ടാ​റിം​ഗ് ന​ട​ക്കു​ന്ന വാ​ള​ക്കോ​ട് പാ​ല​ത്തി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ പാ​ത അ​ട​ച്ച​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ട​മ​ൺ സ​ത്രം​മു​ക്ക്, പാ​പ്പ​ന്നൂ​ർ, പു​ന​ലൂ​ർ ടി.​ബി. ജം​ഗ്ഷ​ൻ റോ​ഡ് വ​ഴി തി​രി​ഞ്ഞു പോ​ക​ണം. പു​ന​ലൂ​ർ മു​ത​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ൽ​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 5.27 കോ​ടി രൂ​പ ഏ​താ​നും മാ​സം​മു​ൻ​പ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തു​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് സ​മ​ർ​പ്പി​ച്ച അ​ട​ങ്ക​ലി​ന് അ​നു​മ​തി ല​ഭി​ച്ച​ത് ഏ​റെ വൈ​കി​യാ​യ​തി​നാ​ൽ റോ​ഡ് കൂ​ടു​ത​ൽ ത​ക​ർ​ന്ന​തു​മൂ​ലം ഈ ​തു​ക​യ്ക്ക് പൂ​ർ​ണ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി സാ​ധ്യ​മാ​വാ​ത്ത സ്ഥി​തി​യു​ണ്ട്.

കു​ഴി​യ​ട​പ്പി​നും ടാ​റിം​ഗി​നും പു​റ​മേ ഗ​താ​ഗ​ത​ത്ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന മ​ര​ക്കൊ​മ്പു​ക​ൾ വെ​ട്ടി​നീ​ക്ക​ൽ, വ​ശ​ങ്ങ​ളി​ലെ കാ​ടു​തെ​ളി​ക്ക​ൽ, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ക്രാ​ഷ് ബാ​രി​യ​റും സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ​മാ​സം 17ന് ​മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചാ​ൽ ര​ണ്ടു​മാ​സ​ക്കാ​ലം അ​നി​യ​ന്ത്രി​ത​മാ​യ ഗ​താ​ഗ​ത​ത്തി​ര​ക്കാ​യി​രി​ക്കും പാ​ത​യി​ൽ. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ ടാ​റിം​ഗ് ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടാം​ഘ​ട്ട ടാ​റിം​ഗ് (ബി​സി) ഉ​ൾ​പ്പെടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മി​ക്ക​വാ​റും മ​ണ്ഡ​ല​കാ​ല​ത്തി​നു ശേ​ഷ​മേ ഇ​തു​ണ്ടാ​വൂ.

ടാ​റിം​ഗി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച ച​ല്ലി​നി​ര​ത്തി​യ വാ​ള​ക്കോ​ട് മേ​ൽ​പ്പാ​ല​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും പൊ​ടി​ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് സ​മീ​പ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ഉ​യ​രു​ന്ന പൊ​ടി സ്ഥ​ല​വാ​സി​ക​ളു​ടെ കാ​ഴ്ച മ​റ​ച്ച് ശ്വാ​സം​മു​ട്ടി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ഇ​വി​ടെ ക​ട​ക​ളും വീ​ടു​ക​ളും തു​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ട്. ബ​സു​ക​ളും ച​ര​ക്കു​ലോ​റി​ക​ളു​മു​ൾ​പ്പടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് സ്ഥി​തി ഗു​രു​ത​ര​മാ​കു​ന്ന​ത്. കു​റെ​നേ​ര​ത്തേ​യ്ക്ക് റോ​ഡു​പോ​ലും കാ​ണാ​നാ​വി​ല്ല. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : Tarring has begun Nattuvishesham DistrictNews DeepikaNews

Recent News

Corehub Up