മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സ്വപ്നച്ചിറകുകള് ക്യാമ്പ് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്ലെസ്റ്റണ് തോമസ് ഉദ്ഘ
മുട്ടാർ: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പവര്‍ ബ്രിഗേഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വപ്നച്ചിറകുകള് എന്ന പേരില്‍ ത്രിദിന ജീവിതനൈപുണ്യ സഹവാസ ക്യാമ്പ് നടന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള സെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ ബ്രിഗേഡ് വിദ്യാര്‍ഥികളുടെ തൊഴില്‍ അഭിരുചി വളര്‍ത്തുന്നതിനും വ്യക്തിത്വവികസനത്തിലൂടെയും വിവിധ ജീവിതനൈപുണ്യങ്ങള്‍ പരിശീലിപ്പിക്കുന്നതിലൂടെയും അവരെ സമഗ്രവികസനത്തിന് പ്രാപ്തരാക്കുന്നതിനുമാണ് പ്രവര്‍ത്തിക്കുന്നത്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്ലെസ്റ്റണ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോണ്‍ വി. തടത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ടി.പി. വിനോദന്‍, ജോബിന് പുയപ്പള്ളി, പ്രിന്‍സിപ്പല്‍ ഷാജി സി. മാണി, ഹെഡ്മാസ്റ്റര് എം.കെ. തോമസ്, പിടിഎ പ്രസിഡന്റ് പ്രകാശന്, അധ്യാപകരായ മേരി കോശി, പ്രീതി ഫിലിപ്പ്, ബ്ലെസി സെബാസ്റ്റ്യന്‍, വിദ്യാര്‍ഥികളായ എം.ജി. ഗായത്രി, ആല്‍ഫി പി. ബോസ്, സോന സോജന്, എബിമോന്, സഞ്ചുമോന്‍ എന്നിവര്‍ പ്രസംഗി