x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ കൊ​ല്ലാ​ൻ ശ്രമിച്ച കേസിൽ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: November 9, 2026 01:56 AM IST | Updated: November 9, 2026 01:56 AM IST

ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​യ്യ​പ്പ​ൻ, ഗോ​പ​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, അ​നീ​ഷ്, ബി​നു എ​ന്നി​വ​ർ.

ആ​റ്റി​ങ്ങ​ൽ: ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ആ​റ്റി​ങ്ങ​ൽ അ​യ്യ​പ്പ​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ്റി​ങ്ങ​ൽ പാ​ല​സ് റോ​ഡ് കോ​ഴി​ത്താ​ൻ കു​ട്ടാ​ലൂ വീ​ട്ടി​ൽ ആ​റ്റി​ങ്ങ​ൽ അ​യ്യ​പ്പ​ൻ (56), തോ​ട്ട​വാ​രം ചി​റ്റാ​റ്റി​ൻ​ക​ര ത​മ്പു​രാ​ൻ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (40), തോ​ട്ട​വാ​രം ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ ബി​നു (55), ക​ല്ലു​വാ​തു​ക്ക​ൽ കു​ള​ത്തൂ​ർ​ക്കോ​ണം ഉ​ത്രാ​ടം വീ​ട്ടി​ൽ ഗോ​പ​കു​മാ​ർ (60), ശ്രീ​കാ​ര്യം കു​ഞ്ചു​വീ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ കൃ​ഷ്ണ​പ്ര​സാ​ദ് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​റ്റി​ങ്ങ​ൽ പൊ​ന്നൂ​സ് ലോ​ഡ്ജി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ചെ​റു​ന്നി​യൂ​ർ പ്ര​ഭാ​നി​ല​യം വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ നാ​യ​രേ മ​ർ​ദി​ച്ചും വെ​ട്ടി​യും പ​രി​ക്കേ​ൽ​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ 31ന് ​പു​ല​ർ​ച്ചെ 12.30നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പൊ​ന്നൂ​സ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത പ്ര​തി​ക​ൾ റൂ​മി​ലെ എ​സി​ക്കു ത​ണു​പ്പ് കു​റ​വാ​ണെ​ന്നു പ​റ​ഞ്ഞു വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ഇ​തു ചോ​ദി​ക്കാ​നെ​ത്തി​യ പ്ര​ഭാ​ക​ര​ൻ നാ​യ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​നി​ര​യാ​യ പ്ര​ഭാ​ക​ര​ന്മാ​രു​ടെ ദേ​ഹ​ത്ത് ഏ​ഴു​തു​ന്ന​ലു​ക​ളി​ടേ​ണ്ടി​വ​ന്നു. ഷ​ർ​ട്ടു വ​ലി​ച്ചു​കീ​റി 3900 രൂ​പയും പഴ്സും ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ​യും പ്ര​തി​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ പി​റ്റേ​ന്നു​ത​ന്നെ കേ​സി​ലെ പ്ര​തി​ക​ളാ​യ അ​നി​യേ​യും ബി​നു​വി​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗോ​പ​നും കൃ​ഷ്ണ​പ്ര​സാ​ദും പി​ടി​യി​ലാ​യി. ബി​ജു എ​ന്ന ആ​റ്റി​ങ്ങ​ൽ അ​യ്യ​പ്പ​ൻ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​ണ് ആ​റ്റി​ങ്ങ​ൽ അ​യ്യ​പ്പ​ൻ. തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ സി​ഐ വി.​കെ. ശ്രീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്. സു​ദ​ർ​ശ​ന​ൻ, സ​ലിം, എ​എ​സ്ഐ ഷേ​ർ​ഷ, വി.​വി. ജ്യോ​തി​ഷ് കു​മാ​ർ, പൊ​ലി​സു​കാ​രാ​യ മ​ഹേ​ഷ്‌, സ​ന്തോ​ഷ്‌ നി​ധി​ൻ, അ​ന​ന്തു, മ​നോ​ജ്‌ മ​ണി​യ​ൻ, അ​ഭി​ലാ​ഷ് എ​ന്നി​വ​രും പൊ​ലി​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : attempted murder Nattuvishesham DistrictNews DeepikaNews

Recent News

Corehub Up