വണ്ടൂര്‍ റണ്‍ മാരത്തണ്‍ മന്ത്രി എ.പി അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
വണ്ടൂര്‍: ശാരീരിക-മാനസിക ആരോഗ്യത്തിന്റെയും കൂട്ടായ്മയുടെയും പ്രധാന്യം വ്യക്തമാക്കി റണ്‍ വണ്ടൂര്‍ റണ്മാരത്തണ്.വിഎംസി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങിയ മാരത്തോണില്‍ പ്രായഭേദമന്യേ നിരവധി കായികപ്രേമികളും ദീര്‍ഘദൂര ഓട്ടക്കാരും പങ്കാളികളായി. മന്ത്രി എ.പി അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റര്‍ പുരുഷ വിഭാഗത്തില്‍ പി.കെ. സാബിത്ത്,
46 - 60 വയസ്സ് വിഭാഗത്തില്‍ ജോസ് ഇല്ലിക്കല്‍ , 61 വയസും അതിന് മുകളിലുള്ളവരുടെയും വിഭാഗത്തില്‍ നളിനാക്ഷന് എന്നിവര്‍ ഒന്നാമതെത്തി. 10 കിലോമീറ്റര്‍ വനിതാ വിഭാഗത്തില്‍ വി. രഞ്ജിതക്കാണ് നേട്ടം. അഞ്ച് കിലോമീറ്റര്‍ വിഭാഗത്തില്‍ പ്രണവും, ഒന്നാം സ്ഥാനം സ്വന്തക്കി. സമ്മാനദാനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. കെ.കെ. മുക്താര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ. അമൃത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീന്, നിലമ്പൂര്‍ ഡിവൈഎസ്പി കെ. റഫീഖ്, അഡ്വ. അനില്‍ നിലവില്‍ , ഹാരിസ് നീലാമ്പ്ര, അഫ്സല് സീലത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Run' Marathon Nattuvishesham DistrictNews DeepikaNews