പുലാമന്തോള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീനിയര്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷന് സന്ദര്‍ശിച്ചപ്പോള്‍.
പെരിന്തല്‍മണ്ണ: പുലാമന്തോള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീനിയര്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ പെരിന്തല്‍മണ്ണ കോടതി സമുച്ചയം, സബ് ജയില്‍, പൊലിസ് സ്റ്റേഷന്, ഫയര്‍ സ്റ്റേഷന് എന്നിവ സന്ദര്‍ശിച്ചു.
മുന്‍സിഫ് മജിസ്ട്രേട്ട് വി.എം. പൈ കുട്ടികളുമായി സംവദിച്ചു. കോടതി നടപടികള്‍ നേരിട്ട് വീക്ഷിച്ചു. പാരാ ലീഗല്‍ വൊളന്റിയര്‍മാരായ അബൂബക്കര്‍, ദീപ എന്നിവര്‍ പങ്കെടുത്തു. പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുമായി സഹകരിച്ചായിരുന്നു കോടതി സന്ദര്‍ശനം.
ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സി.പി. അനീഷ് ജയിലുകളെക്കുറിച്ച് വിശദീകരിച്ചു. എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ പൊലിസ് സബ് ഇന്‍സ്പെക്ടര്‍മാരായ റിഷാദലി, സി.പി. അനീഷ്, ഓഫിസര്‍ സുബാഷ് എന്നിവര്‍ കുട്ടികള്‍ക്ക് സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനാവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് അഗ്നിശമന വിഭാഗം സീനിയര്‍ റസ്ക്യൂ ഓഫിസര്‍ വി.ബി. രാമദാസ്, സീനിയര്‍ റസ്ക്യൂ ഓഫിസര്‍ പി.ആര്. രതീഷ് എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപിക കെ. ജയ, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പി. മനുപ്രസാദ്, കമ്മ്യൂണിറ്റി പൊലിസ് ഓഫിസര്‍മാരായ വി. നാരായണന്, പി. പ്രമീള എന്നിവര്‍ നേതൃത്വം നല്കി.
Tags : visit court complex Nattuvishesham DistrictNews DeepikaNews