Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visit Court Complex

Malappuram

കോ​ട​തി സ​മു​ച്ച​യ​വും സ​ബ് ജ​യി​ലും സ​ന്ദ​ര്‍​ശി​ച്ച് സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ള്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: പു​ലാ​മ​ന്തോ​ള്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സീ​നി​യ​ര്‍ സ്റ്റു​ഡ​ന്റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി സ​മു​ച്ച​യം, സ​ബ് ജ​യി​ല്‍, പൊ​ലി​സ് സ്റ്റേ​ഷ​ന്‍, ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ചു.

മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​ട്ട് വി.​എം. പൈ ​കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. കോ​ട​തി ന​ട​പ​ടി​ക​ള്‍ നേ​രി​ട്ട് വീ​ക്ഷി​ച്ചു. പാ​രാ ലീ​ഗ​ല്‍ വൊ​ള​ന്റി​യ​ര്‍​മാ​രാ​യ അ​ബൂ​ബ​ക്ക​ര്‍, ദീ​പ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു കോ​ട​തി സ​ന്ദ​ര്‍​ശ​നം.

ഡെ​പ്യൂ​ട്ടി പ്രി​സ​ണ്‍ ഓ​ഫി​സ​ര്‍ സി.​പി. അ​നീ​ഷ് ജ​യി​ലു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. എ​സ്എ​ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലി​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ റി​ഷാ​ദ​ലി, സി.​പി. അ​നീ​ഷ്, ഓ​ഫി​സ​ര്‍ സു​ബാ​ഷ് എ​ന്നി​വ​ര്‍ കു​ട്ടി​ക​ള്‍​ക്ക് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഗ്നി​ശ​മ​ന വി​ഭാ​ഗം സീ​നി​യ​ര്‍ റ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ വി.​ബി. രാ​മ​ദാ​സ്, സീ​നി​യ​ര്‍ റ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ പി.​ആ​ര്‍. ര​തീ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​ജ​യ, ഡ്രി​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ പി. ​മ​നു​പ്ര​സാ​ദ്, ക​മ്മ്യൂ​ണി​റ്റി പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ വി. ​നാ​രാ​യ​ണ​ന്‍, പി. ​പ്ര​മീ​ള എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up