പ്രതീകാത്മക ചിത്രം
ശബരിമല: നിലയ്ക്കൽ ദേവസ്വം ബോർഡിന്‍റെ പെട്രോൾ പമ്പ് പരിസരത്ത് പുലിയിറങ്ങി. പമ്പിലെ സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പുലി പമ്പ് പരിസരത്ത് എത്തിയത്. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഈ പമ്പ് പ്രവർത്തിക്കുന്നത്. രാത്രി സമയങ്ങളിൽ വന്യമൃഗങ്ങൾ എത്താറുള്ളതിനാൽ, എല്ലാ ദിവസവും ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാറുണ്ട്.
വെള്ളിയാഴ്ച രാവിലെ പമ്പിലെത്തിയ ദേവസ്വം ജീവനക്കാരായ മഹേഷ്, റെജി, ചലഞ്ച് എന്നിവർ സിസിടിവി പരിശോധിച്ചപ്പോഴാണ് പമ്പ് പരിസരത്തുകൂടി പുലി നടന്നുപോകുന്നതും ഇവിടെ കിടക്കുന്ന ദൃശ്യവും കണ്ട്.
Tags : Tiger DevaswomBoard PetrolPump Deepika DeepikaNewspaper BreakingNews NewsUpdate