x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​ത്ത​ർ മു​ൻ അ​മീ​റി​ന്‍റെ വി​യോ​ഗം: ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച ദുഃ​ഖാ​ച​ര​ണം

നാഷണൽ ഡെസ്ക്
Published: July 12, 2026 09:27 PM IST | Updated: July 12, 2026 09:27 PM IST

അന്തരിച്ച ഖ​ത്ത​ർ മു​ൻ അ​മീ​ർ ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​താ​നി

ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​ർ മു​ൻ അ​മീ​ർ ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​താ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഇ​ന്ത്യ​യി​ൽ ഒ​രു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ദുഃ​ഖാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലു​ട​നീ​ളം തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടും. സാ​ധാ​ര​ണ​യാ​യി പ​താ​ക ഉ​യ​ർ​ത്താ​റു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ലും ഈ ​നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും. ദുഃ​ഖാ​ച​ര​ണ ദി​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക വി​നോ​ദ പ​രി​പാ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഖ​ത്ത​റി​നെ വി​ക​സ​ന​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ച ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​താ​വാ​യി​രു​ന്നു ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​താ​നി​യെ​ന്നും ഇ​ന്ത്യ​യു​ടെ ഉ​റ്റ സു​ഹൃ​ത്താ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​സ്മ​രി​ച്ചു. രാ​ജ്യ​ത്തി​ന് വേ​ണ്ടി ഔ​ദ്യോ​ഗി​ക​മാ​യി അ​നു​ശോ​ച​നം അ​റി​യി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ, ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ഉ​ട​ൻ ത​ന്നെ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കും.

 

Tags : India Qatar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up