x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​യും അ​ധി​ക്ഷേ​പി​ച്ചു: കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: July 12, 2026 09:18 PM IST | Updated: July 12, 2026 09:18 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും എ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. കെ​എ​സ്ആ​ര്‍​ടി​സി കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ വി. ​ടോ​മി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ക​ണ്ട​ക്ട​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അസഭ്യവർഷം ചൊരിഞ്ഞതിനാണ് നടപടി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത അ​ധി​ക്ഷേ​പ​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ​യും വ​കു​പ്പി​ന്‍റെ​യും സത്പേരിന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.  

സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നി​ക്കു​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 

 

Tags : VDSatheesan RameshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up