x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈനയിൽ നാശം വിതച്ച് ചുഴലിക്കൊടുങ്കാറ്റ്

വെബ്ഡെസ്ക്
Published: July 12, 2026 09:56 PM IST | Updated: July 12, 2026 09:56 PM IST

ബാ​​​വി ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലുണ്ടാക്കിയ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ

ബെ​​​യ്ജിം​​​ഗ്: ബാ​​​വി ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ൽ വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ വ​​​രു​​​ത്തി.​ വ​​​ലി​​​യ തോ​​​തി​​​ൽ മു​​​ൻ​​​ക​​​രു​​​ത​​​ൽ എ​​​ടു​​​ത്തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ള​​​പാ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.

ഷെ​​​ജി​​​യാ​​​ൻ പ്ര​​​വി​​​ശ്യ അ​​​ട​​​ക്ക​​​മു​​​ള്ള തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യു​​​ണ്ടാ​​​യി. വ്യാ​​​പ​​​ക​​​മാ​​​യി കൃ​​​ഷിനാ​​​ശം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. വേ​​​ഗം കു​​​റ​​​ഞ്ഞതോടെ ബാ​​​വി​​​യെ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ക​​​ർ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ​​​നി​​​ന്നു സാ​​​ധാ​​​ര​​​ണ കൊ​​​ടു​​​ങ്കാ​​​റ്റി​​​ലേ​​​ക്കു ത​​​രം​​താ​​​ഴ്ത്തി​​​യെ​​​ങ്കി​​​ലും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : China Typhoon Bavi damage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up