x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ബ​ൺ വി​പ​ണി​യും ക​ർ​ഷ​ക​രും

ഡോ. ​​​​​ജോ​​​​​സ് ജോ​​​​​സ​​​​​ഫ്
Published: July 9, 2026 04:02 AM IST | Updated: July 9, 2026 04:02 AM IST

ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് നേ​​​​​രി​​​​​ട്ടു​​​​​ള്ള സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം ഉ​​​​​റ​​​​​പ്പാ​​​​​ക്കി, കാ​​​​​ർ​​​​​ബ​​​​​ൺ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന കൃ​​​​​ഷിരീ​​​​​തി​​​​​ക​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ് ക്ലെ​​​​​യിം ചെ​​​​​യ്യാ​​​​​ൻ സം​​​​​സ്ഥാ​​​​​നത​​​​​ല സം​​​​​വി​​​​​ധാ​​​​​നം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് 2026-27ലെ ​​​​​പു​​​​​തു​​​​​ക്കി​​​​​യ കേ​​​​​ര​​​​​ള ബ​​​​​ജ​​​​​റ്റി​​​​​ലെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം.

2050ഓ​​​​​ടു കൂ​​​​​ടി കേ​​​​​ര​​​​​ള​​​​​ത്തെ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ കാ​​​​​ർ​​​​​ബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി മാ​​​​​റ്റു​​​​​മെ​​​​​ന്നും ബ​​​​​ജ​​​​​റ്റി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മു​​​​​ണ്ട്. കേ​​​​​ര​​​​​ള​​​​​ത്തെ 2050ഓ​​​​​ടു കൂ​​​​​ടി സ​​​​​മ്പൂ​​​​​ർ​​​​​ണ കാ​​​​​ർ​​​​​ബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി മാ​​​​​റ്റു​​​​​മെ​​​​​ന്ന് 2022-23ലെ ​​​​​ബ​​​​​ജ​​​​​റ്റ് പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ൽ അ​​​​​ന്ന​​​​​ത്തെ ധ​​​​​ന​​​​​മ​​​​​ന്ത്രി കെ.​​​​​എ​​​​​ൻ. ബാ​​​​​ല​​​​​ഗോ​​​​​പാ​​​​​ലും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.​

എ​​​​​ന്നാ​​​​​ൽ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു കാ​​​​​ർ​​​​​ബ​​​​​ൺ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന കാ​​​​​ർ​​​​​ബ​​​​​ൺ ഫാ​​​​​മിം​​​​​ഗ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​ഖ്യാ​​​​​പ​​​​​നം ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് സം​​​​​സ്ഥാ​​​​​ന ബ​​​​​ജ​​​​​റ്റി​​​​​ൽ ഇ​​​​​ടം​​​​പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​ത്. കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​തി​​​​​രോ​​​​​ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും കാ​​​​​ർ​​​​​ബ​​​​​ൺ വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ക്ക​​​​​ലി​​​​​നും കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ് നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ള്ള പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ജൂ​​​​​ൺ 22ന് ​​​​​അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ൾ ബ​​​​​ജ​​​​​റ്റി​​​​​ൽ 200 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഫ​​​​​ണ്ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പു​​​​​തു​​​​​ക്കി​​​​​യ ബ​​​​​ജ​​​​​റ്റി​​​​​ൽ പ്ര​​​​​ത്യേ​​​​​ക കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഫ​​​​​ണ്ടൊ​​​​​ന്നും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

കാ​​​​​ർ​​​​​ബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ലോ നെ​​​​​റ്റ് സീ​​​​​റോ​​​​​യോ?

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ കൃ​​​​​ഷി​​​​ഫാ​​​​​മു​​​​​ക​​​​​ളും ചി​​​​​ല പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളും കാ​​​​​ർ​​​​​ബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​താ​​​​​നും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി കേ​​​​​ൾ​​​​​ക്കു​​​​​ന്നു​​​​​ണ്ട്. 1997ലെ ​​​​​ക്യോ​​​​​ട്ടോ പ്രോ​​​​​ട്ടോ​​​​​ക്കോ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടാ​​​​​ണ് കാ​​​​​ർ​​​​​ബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ൽ എ​​​​​ന്ന പ​​​​​ദം പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​യ​​​​​ത്. ഒ​​​​​രു ക​​​​​മ്പ​​​​​നി പു​​​​​റ​​​​​ന്ത​​​​​ള്ളു​​​​​ന്ന ഹ​​​​​രി​​​​​ത​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ​​​​​ക​​​​​ര​​​​​മാ​​​​​യി മ​​​​​റ്റൊ​​​​​രു രാ​​​​​ജ്യ​​​​​ത്തു​​​​നി​​​​​ന്നു കാ​​​​​ർ​​​​​ബ​​​​​ൺ കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ല​​​​​ഭി​​​​​ക്കു​​​​​ന്ന കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ വാ​​​​​ങ്ങി കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം തു​​​​​ല​​​​​നാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് കാ​​​​​ർ​​​​​ബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ൽ.

2015ലെ ​​​​​പാ​​​​​രി​​​​​സ് കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ട​​​​​മ്പ​​​​​ടി നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന​​​​​തോ​​​​​ടെ കാ​​​​​ർ​​​​​ബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ൽ എ​​​​​ന്ന പ​​​​​ദം അ​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​യി. പ​​​​​ക​​​​​രം നെ​​​​​റ്റ് സീ​​​​​റോ എ​​​​​ന്ന പ്ര​​​​​യോ​​​​​ഗം നി​​​​​ല​​​​​വി​​​​​ൽവ​​​​​ന്നു. കാ​​​​​ർ​​​​​ബ​​​​​ൺ ഉ​​​​​ത്​​​​​സ​​​​​ർ​​​​​ജ​​​​​നം നെ​​​​​റ്റ് സീ​​​​​റോ​​​​​യാ​​​​​ക്കു​​​​​ന്ന പ്ര​​​​​ക്രി​​​​​യ കു​​​​​റെ​​​​​ക്കൂ​​​​​ടി ഊ​​​​​ർ​​​​​ജി​​​​​ത​​​​​വും സ​​​​​മ​​​​​ഗ്ര​​​​​വു​​​​​മാ​​​​​ണ്.​ മൂ​​​​​ന്ന് സ്കോ​​​​​പ്പു​​​​​ക​​​​​ളി​​​​​ലു​​​​​മു​​​​​ള്ള ഹ​​​​​രി​​​​​ത​​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക ഉ​​​​​ദ്‌​​​​​വ​​​​​മ​​​​​നം ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്ര പൂ​​​​​ജ്യ​​​​​ത്തോ​​​​​ട് അ​​​​​ടു​​​​​ത്ത് കു​​​​​റ​​​​​യ്ക്കു​​​​​ക, തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​വ ശാ​​​​​ശ്വ​​​​​ത​​​​​മാ​​​​​യി നീ​​​​​ക്കം ചെ​​​​​യ്യു​​​​​ക എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് നെ​​​​​റ്റ് സീ​​​​​റോ എ​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ത് എ​​​​​ല്ലാ ഹ​​​​​രി​​​​​ത​​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ളെ​​​​​യും ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്നു.

നെ​​​​​റ്റ് സീ​​​​​റോ ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് ഓ​​​​​രോ രാ​​​​​ജ്യ​​​​​വും ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി നി​​​​​ശ്ച​​​​​യി​​​​​ച്ച സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ (എ​​​​​ൻ​​​​​ഡി​​​​​സി) കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച യു​​​​​എ​​​​​ൻ ഫ്രെ​​​​​യിം​​​​​വ​​​​​ർ​​​​​ക്ക് ക​​​​​ൺ​​​​​വെ​​​​​ൻ​​​​​ഷ​​​​​ന് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യ​​​​​ണം.​ ഇ​​​​​ന്ത്യ 2070ഓ​​​​​ടെ​​​​​യാ​​​​​ണ് നെ​​​​​റ്റ് സീ​​​​​റോ കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്; യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ 2050ലും ​​​​​ചൈ​​​​​ന 2060ലും. ​​​​​ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി നി​​​​​ശ്ച​​​​​യി​​​​​ച്ച സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളി​​​​​ലെ (എ​​​​​ൻ​​​​​ഡി​​​​​സി) ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ചേ​​​​​ർ​​​​​ന്നു​​​​പോ​​​​​ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ കാ​​​​​ർബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ൽ അ​​​​​ല്ല, നെ​​​​​റ്റ് സീ​​​​​റോ​​​​​യാ​​​​​ണ് സം​​​​​സ്ഥാ​​​​​നം ല​​​​​ക്ഷ്യ​​​​​മി​​​​​ടേ​​​​​ണ്ട​​​​​ത്.

കാ​​​​​ർ​​​​​ബ​​​​​ൺ ഫാ​​​​​മിം​​​​​ഗ്

കാ​​​​​ർ​​​​​ബ​​​​​ൺ ഫാ​​​​​മിം​​​​​ഗ് ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ അ​​​​​ധി​​​​​ക​​​​വ​​​​​രു​​​​​മാ​​​​​നം നേ​​​​​ടി​​​​​ക്കൊ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന വ​​​​​ൻ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​മാ​​​​​ണ് അ​​​​​ടു​​​​​ത്ത കാ​​​​​ല​​​​​ത്ത് വി​​​​​വി​​​​​ധ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന കാ​​​​​ർ​​​​​ബ​​​​​ൺ ഫാ​​​​​മിം​​​​​ഗ് പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ലെ കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ് വി​​​​​റ്റ് കി​​​​​ട്ടു​​​​​ന്ന പ​​​​​ണം ഇ​​​​​ട​​​​​ത്ത​​​​​ട്ടു​​​​​കാ​​​​​ർ വ​​​​​ഴി ക​​​​​ർ​​​​​ഷ​​​​​ക​​​​​രി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​മ്പോ​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് നേ​​​​​രി​​​​​ട്ട് സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ബ​​​​​ജ​​​​​റ്റി​​​​​ലെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം.

ആ​​​​​ഗോ​​​​​ള ത​​​​​ല​​​​​ത്തി​​​​​ൽ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള ഹ​​​​​രി​​​​​ത​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​ലി​​​​​ന്‍റെ 18 ശ​​​​​ത​​​​​മാ​​​​​നം കൃ​​​​​ഷി​​​​​യി​​​​​ലും അ​​​​​നു​​​​​ബ​​​​​ന്ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും​​​​നി​​​​​ന്നാ​​​​​ണ്. ​ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഇ​​​​​ത് 14 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന​​​​​ടു​​​​​ത്താ​​​​​ണ്.​ ക​​​​​ന്നു​​​​​കാ​​​​​ലി വ​​​​​ള​​​​​ർ​​​​​ത്ത​​​​​ൽ, നെ​​​​​ൽ​​​​​കൃ​​​​​ഷി എ​​​​​ന്നി​​​​​വ​​​​യി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള മീഥെ​​​​​യ്ൻ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന​​​​​സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളാ​​​​​ണ്. രാ​​​​​സ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ, പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് നൈ​​​​​ട്ര​​​​​ജ​​​​​ൻ രാ​​​​​സ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ നൈ​​​​​ട്ര​​​​​സ് ഓ​​​​​ക്സൈ​​​​​ഡ് പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​ലി​​​​​ന് കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്നു. കാ​​​​​ർ​​​​​ഷി​​​​​കാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​ത്തി​​​​​ക്ക​​​​​ൽ, വ​​​​​ള​​​​​ങ്ങ​​​​​ളു​​​​​ടെ മോ​​​​​ശ​​​​​പ്പെ​​​​​ട്ട പ​​​​​രി​​​​​പാ​​​​​ല​​​​​നം, ഭൂ​​​​​വി​​​​​നി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലെ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ, ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള യ​​​​​ന്ത്ര​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യും കൃ​​​​​ഷി​​​​​യി​​​​​ൽ​​​​നി​​​​​ന്നു ഹ​​​​​രി​​​​​ത​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ൾ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്ക് പു​​​​​റ​​​​​ന്ത​​​​​ള്ളാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്നു.

കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി, അ​​​​​തി​​​​​ന് ഇ​​​​​ണ​​​​​ങ്ങു​​​​​ന്ന കൃ​​​​​ഷിരീ​​​​​തി​​​​​ക​​​​​ൾ സം​​​​​യോ​​​​​ജി​​​​​പ്പി​​​​​ച്ചു​​​​കൊ​​​​​ണ്ട് ന​​​​​ട​​​​​ത്തു​​​​​ന്ന കൃ​​​​​ഷി​​​​​യെ കാ​​​​​ർ​​​​​ബ​​​​​ൺ ഫാ​​​​​മിം​​​​​ഗ് എ​​​​​ന്ന് വി​​​​​ളി​​​​​ക്കാം. ​ഇ​​​​​തി​​​​​ന് നി​​​​​ര​​​​​വ​​​​​ധി പ​​​​​രി​​​​​സ്ഥി​​​​​തി സൗ​​​​​ഹൃ​​​​​ദ കൃ​​​​​ഷിരീ​​​​​തി​​​​​ക​​​​​ൾ പി​​​​​ന്തു​​​​​ട​​​​​ര​​​​​ണം. ​കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ് ല​​​​​ഭി​​​​​ക്കു​​​​​ന്ന കാ​​​​​ർ​​​​​ഷി​​​​​ക പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളെ പൊ​​​​​തു​​​​​വെ ര​​​​​ണ്ടാ​​​​​യി ത​​​​​രംതി​​​​​രി​​​​​ക്കാം. അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലെ കാ​​​​​ർ​​​​​ബ​​​​​ൺ വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ച് മ​​​​​ണ്ണി​​​​​ൽ സം​​​​​ഭ​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളാ​​​​​ണ് ആ​​​​​ദ്യ​​​​​ത്തെ വി​​​​​ഭാ​​​​​ഗം.​

ഹ​​​​​രി​​​​​ത​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക ബഹിർഗമനം കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യോ ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ന്ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളാ​​​​​ണ് ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​പെ​​​​​ടു​​​​​ന്ന​​​​​ത്. രാ​​​​​സ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യോ സൂ​​​​​ക്ഷ്മാ​​​​​ണു​​​​​ക്ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ബ​​​​​ദ​​​​​ൽ മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ രാ​​​​​സ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​ണ് ഒ​​​​​രു കൃ​​​​​ഷി രീ​​​​​തി.​ നി​​​​​ലം ഉ​​​​​ഴു​​​​​ന്ന​​​​​ത് പ​​​​​ര​​​​​മാ​​​​​വ​​​​​ധി ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. വി​​​​​ള അ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ ക​​​​​ത്തി​​​​​ക്കാ​​​​​തെ ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി സം​​​​​സ്ക​​​​​രി​​​​​ക്ക​​​​​ണം. ത​​​​​രി​​​​​ശി​​​​​ട​​​​​രു​​​​​ത്. ആ​​​​​വ​​​​​ര​​​​​ണ വി​​​​​ള​​​​​ക​​​​​ൾ കൃ​​​​​ഷി ചെ​​​​​യ്യ​​​​​ണം.

നെ​​​​​ൽ​​​​​കൃ​​​​​ഷി​​​​​യി​​​​​ൽ നി​​​​​ന്നു​​​​​ള്ള മി​​​​​ഥെ​​​​​യ്ൻ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കു​​​​​റ​​​​​യ്ക്കാ​​​​​ൻ നേ​​​​​രി​​​​​ട്ട് വി​​​​​ത​​​​​യ്ക്കു​​​​​ക​​​​​യും ഒ​​​​​ന്നി​​​​​ട​​​​​വി​​​​​ട്ട് ന​​​​​ന​​​​​യ്ക്കു​​​​​ക​​​​​യും ഉ​​​​​ണ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തു​​​​പോ​​​​​ലു​​​​​ള്ള സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം.​ ക​​​​​ന്നു​​​​​കാ​​​​​ലി വ​​​​​ള​​​​​ർ​​​​​ത്ത​​​​​ലി​​​​​ൽ​​​​നി​​​​​ന്നു മി​​​​​ഥെ​​​​​യ്ൻ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കു​​​​​റ​​​​​യ്ക്ക​​​​​ണം.​​ കാ​​​​​ർ​​​​​ഷി​​​​​ക വ​​​​​ന​​​​​വ​​​​​ത്ക​​​​​ര​​​​​ണം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ വൃ​​​​​ക്ഷാ​​​​​വ​​​​​ര​​​​​ണം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. ​​കൃ​​​​​ഷി യ​​​​​ന്ത്ര​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. ഇ​​​​​ത്ത​​​​​രം കൃ​​​​​ഷിരീ​​​​​തി​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ത്തു ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​മ്പോ​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​ന് കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ സ​​​​​മ്പാ​​​​​ദി​​​​​ക്കാം.

സ​​​​​ന്ന​​​​​ദ്ധ കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി

ര​​​​​ണ്ട് ത​​​​​രം കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളും രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളും നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​ന്ത്രി​​​​​ത കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി​​​​​യും (സി​​​​​സി​​​​​എം) കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന സ​​​​​ന്ന​​​​​ദ്ധ കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി​​​​​യും (വി​​​​​സി​​​​​എം). ​​ആ​​​​​ദ്യ വി​​​​​പ​​​​​ണി​​​​​യി​​​​​ലെ പ​​​​​ങ്കാ​​​​​ളി​​​​​ത്തം നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​ണ്. സ്വ​​​​​ന്തം ഇ​​​​​ഷ്ട​​​പ്ര​​​​​കാ​​​​​രം ചേ​​​​​രാ​​​​​വു​​​​​ന്ന സ​​​​​ന്ന​​​​​ദ്ധ കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി​​​​​യാ​​​​​ണ് ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​വു​​​​​ന്ന കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി. ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ നേ​​​​​രി​​​​​ട്ട​​​​​ല്ല കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ് വി​​​​​ല്പ​​​​​ന ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.​​

ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് പു​​​​​റ​​​​​മെ, പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന പ്രോ​​​​​ജ​​​​​ക്ട് ഡെ​​​​​വ​​​​​ല​​​​​പ്പ​​​​​ർ​​​​​മാ​​​​​രാ​​​​​യ സ്വ​​​​​കാ​​​​​ര്യ ഏ​​​​​ജ​​​​​ൻ​​​​​സി അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ സ​​​​​ന്ന​​​​​ദ്ധ സം​​​​​ഘ​​​​​ട​​​​​ന, പ​​​​​ദ്ധ​​​​​തി സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യി വി​​​​​ല​​​​​യി​​​​​രു​​​​​ത്തി സ​​​​​ർ​​​​​ട്ടി​​​​​ഫൈ ചെ​​​​​യ്യു​​​​​ന്ന മൂ​​​​​ന്നാം ഏ​​​​​ജ​​​​​ൻ​​​​​സി എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ​​​​​യും പ​​​​​ങ്കാ​​​​​ളി​​​​​ത്തം ഇ​​​​​തി​​​​​ലു​​​​​ണ്ടാ​​​​​കും. പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യു​​​​​ടെ പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ൽ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​ണം. വെ​​​​​റ, ഗോ​​​​​ൾ​​​​​ഡ് സ്റ്റാ​​​​​ൻ​​​​​ഡാ​​​​​ർ​​​​​ഡ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണ് ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ പ്ലാ​​​​​റ്റ്ഫോ​​​​​മു​​​​​ക​​​​​ൾ. വെ​​​​​റ​​​​​യി​​​​​ൽ മാ​​​​​ത്രം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​നി​​​​​ന്ന് 140ലേ​​​​​റെ കാ​​​​​ർ​​​​​ഷി​​​​​ക കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ് പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ

അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു നീ​​​​​ക്കം ചെ​​​​​യ്യു​​​​​ന്ന​​​​​തോ വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ച് ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ന്ന​​​​​തോ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ന്ന​​​​​തോ ആ​​​​​യ ഒ​​​​​രു മെ​​​​​ട്രി​​​​​ക് ട​​​​​ൺ കാ​​​​​ർ​​​​​ബ​​​​​ൺ ഡ​​​​​യോ​​​​​ക്സൈ​​​​​ഡി​​​​​നോ ത​​​​​ത്തു​​​​​ല്യ​​​​​മാ​​​​​യ ഹ​​​​​രി​​​​​ത​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക​​​​​ത്തി​​​​​നോ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​താ​​​​​ണ് ഒ​​​​​രു കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ്.

ഇ​​​​​ത്ത​​​​​രം ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ വി​​​​​റ്റ് കാ​​​​​ശാ​​​​​ക്കാം. പ്ര​​​​​കൃ​​​​​തി സൗ​​​​​ഹൃ​​​​​ദ കൃ​​​​​ഷിരീ​​​​​തി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ഹ​​​​​രി​​​​​ത​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യോ വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ത്ത് സം​​​​​ഭ​​​​​രി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കും കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റ് വി​​​​​റ്റ് പ​​​​​ണം നേ​​​​​ടാം. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​പ​​​​​ണി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രു കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റി​​​​​ന് 700 മു​​​​​ത​​​​​ൽ 1500 രൂ​​​​​പ വ​​​​​രെ​​​​​യാ​​​​​ണ് വി​​​​​ല. വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​ത​​​​​യു​​​​​ള്ള പ്രീ​​​​​മി​​​​​യം കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റി​​​​​ന് വി​​​​​ല ഇ​​​​​തി​​​​​ലും കൂ​​​​​ടും.​ കേ​​​​​ന്ദ്ര കൃ​​​​​ഷി മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​കാ​​​​​രം പ​​​​​രി​​​​​സ്ഥി​​​​​തി സൗ​​​​​ഹൃ​​​​​ദ കൃ​​​​​ഷിരീ​​​​​തി​​​​​ക​​​​​ൾ പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന ഒ​​​​​രു ക​​​​​ർ​​​​​ഷ​​​​​ക​​​​​ന് ഒ​​​​​രു ഹെ​​​​​ക്ട​​​​​റി​​​​​ൽ നി​​​​​ന്ന് ര​​​​ണ്ടു മു​​​​​ത​​​​​ൽ ആ​​​​​റ് വ​​​​​രെ കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ സൃ​​​​​ഷ്ടി​​​​​ക്കാം. ചി​​​​​ല അ​​​​​നു​​​​​കൂ​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ത് 10 വ​​​​​രെ​​​​​യാ​​​​​കാം.

കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി

ഹ​​​​​രി​​​​​ത​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ന്‍റെ തീ​​​​​വ്ര​​​​​ത കു​​​​​റ​​​​​ച്ചു​​​​കൊ​​​​​ണ്ടു​​​​​വ​​​​​ന്ന് നെ​​​​​റ്റ് സീ​​​​​റോ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ക്കേ​​​​​ണ്ട​​​​​ത് കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം നേ​​​​​രി​​​​​ടു​​​​​ന്ന​​​​​തി​​​​​നും മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​ശി​​​​​യു​​​​​ടെ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​നും അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്. 1997​ലെ ​​​​ക്യോ​​​​​ട്ടോ പ്രോ​​​​​ട്ടോ​​​​​ക്കോ​​​​​ൾ കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി മൂ​​​​​ന്നു ത​​​​​രം കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്തി​​​​​രു​​​​​ന്നു.

ഹ​​​​​രി​​​​​ത​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​കം പുറംതള്ളുന്നതിൽ മു​​​​​ൻ​​​​നി​​​​​ര​​​​​യി​​​​​ലു​​​​​ള്ള വി​​​​​ക​​​​​സി​​​​​ത രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്കും കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കു​​​​​റ​​​​​യ്ക്കു​​​​​ന്ന മ​​​​​റ്റ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നു ന്യൂ​​​​​നീ​​​​​ക​​​​​ര​​​​​ണ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ വാ​​​​​ങ്ങാ​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കു​​​​​ന്ന ശു​​​​​ദ്ധ വി​​​​​ക​​​​​സ​​​​​ന ത​​​​​ന്ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​തി​​​​​ലൊ​​​​​ന്ന്. ക്യോ​​​​​ട്ടോ പ്രോ​​​​​ട്ടോ​​​​​ക്കോ​​​​​ളോ​​​​​ടെ​​​​​യാ​​​​​ണ് രാ​​​​​ജ്യാ​​​​​ന്ത​​​​​ര കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണി നി​​​​​ല​​​​​വി​​​​​ൽവ​​​​​ന്ന​​​​​ത്.

2015ലെ ​​​​പാ​​​​​രീ​​​​​സ് കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ട​​​​​മ്പ​​​​​ടി​​​​​യു​​​​​ടെ ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 6 പ്ര​​​​​കാ​​​​​രം കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ വി​​​​​പ​​​​​ണ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ഓ​​​​​രോ രാ​​​​​ജ്യ​​​​​ത്തി​​​​​നും കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നും അ​​​​​വ​​​​​രു​​​​​ടെ ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി നി​​​​​ശ്ച​​​​​യി​​​​​ക്ക​​​​​പ്പെ​​​​​ട്ട സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളു​​​​​ടെ (എ​​​​​ൻ​​​​​ഡി​​​​​സി) ല​​​​​ക്ഷ്യം നേ​​​​​ടു​​​​​ന്ന​​​​​തി​​​​​നും പ​​​​​ര​​​​​സ്പ​​​​​രം സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ക​​​​​യും സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യാം. ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു രാ​​​​​ജ്യ​​​​​ത്ത് ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് മ​​​​​റ്റൊ​​​​​രു രാ​​​​​ജ്യ​​​​​ത്ത് ന​​​​​ട​​​​​ക്കു​​​​​ന്ന ല​​​​​ഘൂ​​​​​ക​​​​​ര​​​​​ണ പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ പ​​​​​രി​​​​​ഹാ​​​​​രം ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് ത​​​​​ന്ത്ര​​​​​മാ​​​​​ണ് കാ​​​​​ർ​​​​​ബ​​​​​ൺ വി​​​​​പ​​​​​ണ​​​​​നം.​

കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം ആ​​​​​ഗോ​​​​​ള പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ ലോ​​​​​ക​​​​​ത്ത് എ​​​​​വി​​​​​ടെ ന​​​​​ട​​​​​ക്കു​​​​​ന്ന കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​നും പ​​​​​ക​​​​​ര​​​​​മാ​​​​​യി മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് മ​​​​​റ്റൊ​​​​​രി​​​​​ട​​​​​ത്തു​​​​നി​​​​​ന്ന് കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ വാ​​​​​ങ്ങാം. ത​​​​​ങ്ങ​​​​​ളു​​​​​ടെ മൊ​​​​​ത്തം കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​ന ക​​​​​ണ​​​​​ക്കി​​​​​ൽ​​​​നി​​​​​ന്നു ത​​​​​ട്ടി​​​​​ക്കി​​​​​ഴി​​​​​ക്കാം. ​കാ​​​​​ർ​​​​​ബ​​​​​ൺ ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കും മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും മ​​​​​തി​​​​​യാ​​​​​യ പ്ര​​​​​തി​​​​​ഫ​​​​​ലം ന​​​​​ൽ​​​​​കി ഈ ​​​​​ക്രെ​​​​​ഡി​​​​​റ്റു​​​​​ക​​​​​ൾ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ​​​​നി​​​​​ന്നു വാ​​​​​ങ്ങാം. അ​​​​​ങ്ങ​​​​​നെ ക​​​​​ട​​​​​ലാ​​​​​സി​​​​​ൽ കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം നെ​​​​​റ്റ് സീ​​​​​റോ​​​​​യാ​​​​​യി കാ​​​​​ണി​​​​​ച്ച് വ്യ​​​​​വ​​​​​സാ​​​​​യം തു​​​​​ട​​​​​രാം.

(തു​​​ട​​​രും)

Tags : The Carbon Market and Farmers

Recent News

Corehub Up