Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Footpath

കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ​ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി, ആ​റു പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യം: ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ​ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ആ​റു പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ ര​ണ്ടു സ്ത്രീ​ക​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​ർ കോ​ട്ട​യം താ​ലൂ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ.

ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്കും കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​ട്ട​യം -ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ത​ണ്ട​പ്ര ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. നാ​ഗ​ന്പ​ടു​ത്തു​നി​ന്ന് ആ​രം​ഭി​ച്ചു ന​ഗ​ര​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണ് ഈ ​ബ​സ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തെ ത്തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ല​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സെ​ത്തി ബ​സ് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

District News

എ​ല്ലാം ശു​ഭം; നീ​ലേ​ശ്വ​ര​ത്ത് അ​ടി​പ്പാ​ത​യു​ടെ ഭി​ത്തി​യി​ലെ വി​ള്ള​ലു​ക​ൾ സി​മ​ന്‍റ് പൂ​ശി അ​ട​ച്ചു

നീ​ലേ​ശ്വ​രം: മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ദേ​ശീ​യ​പാ​താ ന​വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച അ​ടി​പ്പാ​ത​യു​ടെ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ലെ വി​ള്ള​ലു​ക​ൾ സി​മ​ന്‍റ് പൂ​ശി അ​ട​ച്ചു. അ​ടി​പ്പാ​ത​യു​ടെ ഭി​ത്തി​യി​ൽ വി​ള്ള​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കാ​ര്യം ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക അ​ട​ക്ക​മു​ള്ള പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രോ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​തി​നു മു​മ്പാ​ണ് ക​രാ​ർ ക​മ്പ​നി​യാ​യ മേ​ഘ എ​ൻ​ജി​നി​യ​റിം​ഗി​ലെ തൊ​ഴി​ലാ​ളി​ക​ളെ​ത്തി വി​ള്ള​ലു​ക​ൾ സി​മ​ന്‍റ് പൂ​ശി അ​ട​ച്ച​ത്.

പു​ഴ​യോ​ടും ച​തു​പ്പു​നി​ല​ങ്ങ​ളോ​ടും ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഉ​റ​പ്പു​കു​റ​ഞ്ഞ മ​ണ്ണി​ൽ കൃ​ത്യ​മാ​യ അ​ടി​ത്ത​റ ഉ​റ​പ്പി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തി​യ​താ​ണ് വി​ള്ള​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

വി​ള്ള​ലു​ക​ൾ സി​മ​ന്‍റ് പൂ​ശി അ​ട​ച്ച​തു​കൊ​ണ്ട് പ്ര​ശ്നം മ​റ​ച്ചു​പി​ടി​ക്കാ​മെ​ന്ന​ല്ലാ​തെ പ​രി​ഹ​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​തി​യാ​യ ഉ​റ​പ്പി​ല്ലെ​ങ്കി​ൽ ഇ​തി​നു മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​മ്പോ​ൾ അ​ടി​പ്പാ​ത ത​ക​രാ​ൻ​പോ​ലും സാ​ധ്യ​ത​യു​ണ്ടെ​ന്നും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​നു പ​ക​രം മ​ണ്ണി​ൽ കൃ​ത്യ​മാ​യ പൈ​ലിം​ഗ് ന​ട​ത്തി കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ നി​ർ​മി​ച്ച് അ​വ​യ്ക്കു മു​ക​ളി​ൽ മേ​ൽ​പാ​ലം ത​ന്നെ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച ക​ർ​മ​സ​മി​തി​യു​ടെ ആ​വ​ശ്യം.

Latest News

Corehub Up