അടൂർ: നഗരത്തിലെ തിരക്കേറിയ സെന്‍ട്രല്‍ ജംഗ്ഷനില്‍ നടപ്പാതകള്‍ കൈയേറി കച്ചവടസ്ഥാപനങ്ങള്‍ സാധനങ്ങള്‍ നിരത്തുന്നത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാകുന്നു. ഇരട്ടപ്പാലത്തിന് കിഴക്കുഭാഗത്ത് പഴക്കച്ചവടക്കാര്‍ പ്ലാസ്റ്റിക് പെട്ടികള്‍ നടപ്പാതയില്‍ നിരത്തിവച്ച് അതിനുമുകളില്‍ പഴ വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
പഴവര്‍ഗങ്ങള്‍ വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ നടപ്പാതയ്ക്ക് മുകളിലൂടെ ടാര്പ്പോളിന് വലിച്ചുകെട്ടിയിട്ടുമുണ്ട്. ഇതോടെ നടപ്പാതയിലൂടെയുള്ള സഞ്ചാരം പൂര്‍ണമായും തടസപ്പെട്ടു.ഇതോടെ തിരക്കേറിയ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയിലാണ് കാല്‍നടക്കാർ.
കെഎസ്ആര്‍ടിസി ജംഗ്ഷനു കിഴക്കുഭാഗത്ത് നിരവധി വസ്ത്ര, സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഇവിടെ എപ്പോഴും വലിയ ജനത്തിരക്കാണ്.
സെന്‍ട്രല്‍ ജംഗ്ഷനു സമീപമുള്ള രണ്ട് പ്രധാന സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.
സ്വന്തം കടയുടെ ഭാഗമെന്ന നിയിലാണ് പല വ്യാപാരികളും നടപ്പാതയില്‍ സാധനങ്ങള്‍ ഇറക്കിവച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഈ അനധികൃത കൈയേറ്റത്തിനെതിരേ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tags : nattu vishesham Encroachment on footpath Adoor