കണ്ണൂർ: തൃശൂരിൽ 19 മുതൽ 22 വരെ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഉയർത്താനുള്ള പതാക ജാഥ കൂത്തുപറന്പിൽനിന്ന് പര്യടനം ആരംഭിച്ചു.
കൂത്തുപറന്പ് രക്തസാക്ഷി സ്തൂപത്തിൽ ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.സുകുമാരൻ അധ്യക്ഷത വഹിച്ചു.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം. വിജിൻ ആണ് മാനേജർ. ആർ.ശ്യാമ, എൽ.ജി. ലിജീഷ് എന്നിവരാണ് പതാകജാഥയിലെ അംഗങ്ങൾ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് എംഎൽഎ, പ്രസിഡന്റ് വി.വസീഫ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയ്ക് സി. തോമസ്, എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു.